Monday December 05, 2016
Latest Updates

വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി 

വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി 

 

onasa wmc

wmc ppഡബ്ലിന്‍: അത്തപൂക്കളവും, മാവേലിയും ഓണസദ്യയും ഓണക്കളികളുമായി മലയാളികളുടെ മനം കവര്‍ന്ന ഓണാഘോഷ പരിപാടികള്‍ ഡബ്ല്യു. എം.സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ ആഭിമുഖ്യത്തില്‍ ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ അരങ്ങേറി. ഡബ്ല്യു. എം.സി ചെയര്‍മാന്‍ സൈലോ സാമും, പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനും, സെക്രട്ടറി സാബു കല്ലിങ്ങലും ചേര്‍ന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഭദ്രദീപം കൊളുത്തിയതോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. 

പ്രവാസത്തിന്റെ നോവിലും കുട്ടികള്‍ക്ക് ഓണക്കളികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഓരോ മലയാളികള്‍ക്കും ആശ്വാസവും ആസ്വാദ്യവുമായി.തുടര്‍ന്ന് പരമ്പരാഗത രീതിയില്‍ തൂശനിലയിലെ വിഭവ സമൃദ്ധമായ ഓണസദ്യ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് നാവിനും മനസ്സിനും ആനന്ദമായി.

ഓണത്തിന്റെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തികൊണ്ട് മാവേലി രംഗപ്രവേശം ചെയ്തപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഹര്‍ഷാരവങ്ങളോടെ നല്ല നാളെകളെ സ്വപ്നം കണ്ട് അദ്ദേഹത്തെ വരവേറ്റു.

വളര്‍ന്നു വരുന്ന കലാകാരന്മാരുടെയും, കലാകാരിക്‌ളുടെയും വൈവിധ്യമാര്‍ന്ന നൃത്തനൃത്ത്യങ്ങള്‍ ഡബ്ല്യു. എം.സി സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത് അതിഥികള്‍ക്ക് ഒരു നവ്യാനുഭമായി.

വൈകിട്ട് അയര്‍ലണ്ടിലെ പ്രശസ്ത മലയാളീ ട്രുപ്പായ ‘സോള്‍ ബീറ്റ്‌സ്’ ഒരുക്കിയ ഗാനമേളയോടെ ഈ വര്‍ഷത്തെ ഓണാഘോഷം അവസാനിച്ചപ്പോള്‍ അതിഥികള്‍ മനം നിറഞ്ഞ് അടുത്ത ഓണത്തിന്റെ പ്രതീക്ഷകളില്‍ മടങ്ങി. 

വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഓണാഘോഷത്തിലും പതിവ് പോലെ സഹകരിച്ച എല്ലാ മലയാളികള്‍ക്കും ഡബ്ല്യു. എം.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു

wmc ga

Scroll To Top