Thursday December 08, 2016
Latest Updates

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓണാഘോഷം ആഗസ്റ്റ് 23 ന് ബൂമോണ്ടില്‍ 

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓണാഘോഷം ആഗസ്റ്റ് 23 ന് ബൂമോണ്ടില്‍ 

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു.2014 ആഗസ്റ്റ് 23 ന് ബൂമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളിലാണ് ഡബ്ല്യൂ എം സി ഇത്തവണയും ഓണം ആഘോഷിക്കുന്നത്.

പൂവിളിയും ഓണതുമ്പിയും ഓണത്തപ്പനും ഊഞ്ഞാലാട്ടവും പുലികളിയും സദ്യവട്ടവും …. എല്ലാമെല്ലാം വീണ്ടും ഓര്‍മ്മകളിലും അനുഭവങ്ങളിലും നിറയുന്ന ഓണക്കാലത്തിനായി കാത്തിരിക്കുന്ന പ്രവാസി മലയാളികള്‍ക്ക് പകരം വയ്ക്കാനാവാത്ത ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ടാണ് വീണ്ടും ഈ ഓണവും പൂവിതറി എത്തുന്നത് . ഇന്ദ്രിയങ്ങള്‍ക്ക് ഉത്സവമൊരുക്കി പ്രവാസത്തിന്റെ ശ്വാസ താളങ്ങളില്‍ അത് നിറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഡബ്ല്യൂ എം സിയും 

രാവിലെ 10.30 ന് കുട്ടികള്‍ക്കുള്ള ഓണക്കളികളോടെ ആഘോഷങ്ങള്‍ ആരംഭിക്കും തുടര്‍ന്ന് മാവേലിക്ക് ആഘോഷമായ വരവേല്പ്പ്.
ഉച്ചയ്ക്ക് ഒരു മണിക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ.ഉച്ചയ്ക്ക് ശേഷം തിരുവാതിര , നൃത്ത ന്രിത്യങ്ങള്‍ തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ അവസാനമായി വൈകിട്ട് 4 മണി മുതല്‍ ‘സോള്‍ ബീറ്റ്‌സ്’ അവതരിപ്പിക്കുന്ന ഗാനമേള.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ടിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും പ്രോത്സാഹനം നല്ക്കുന്ന അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികളിലേക്ക് സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Scroll To Top