Tuesday December 06, 2016
Latest Updates

വേള്‍ഡ് മലയാളി കൌണ്‍സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: കെ സി സി ചാമ്പ്യന്മാര്‍

വേള്‍ഡ് മലയാളി കൌണ്‍സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: കെ സി സി ചാമ്പ്യന്മാര്‍

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ കോര്‍ക്ക് പാര്‍ക്കില്‍ ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ക്കിടയിലും മലയാളികളുടെ ക്രിക്കറ്റ് പ്രേമം അലയടിച്ച മൈതാനത്ത് നിരവധി അയര്‍ലണ്ടുകാരും മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു.

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്, ഡബ്ലിന്‍ ചാര്‍ജേഴസ്, താല ചലഞ്ചേഴ്‌സ്, കെസിസി ഉള്‍പ്പെടെയുള്ള പ്രമുഖ ക്ലബുകള്‍ പങ്കെടുത്ത മത്സരത്തില്‍ കെസിസിചാമ്പ്യന്മാരായി. താല ചലഞ്ചേഴ്‌സ് ആണ് റണ്ണേഴ്‌സ് അപ്പ്.

പ്രസിഡന്റ് ദീപു ശ്രീധര്‍ എറിഞ്ഞ പന്ത്, ബാറ്റ് ചെയ്തു ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് മത്സരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന യോഗത്തില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, കെസിസി ക്യാപ്റ്റന്‍ ജസ്റ്റിന് മലയാളി കൌണ്‍സിലിന്റെ ട്രോഫി സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി താല ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ സുനില്‍ വര്‍ഗീസിന് ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ പുല്ലരിക്കുന്നേല്‍ സമ്മാനിച്ചു.

മികച്ച ബാറ്റ്‌സ്മാനുള്ള ട്രോഫി കെസിസിയുടെ വിജയന് സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ജോര്‍ജ്കുട്ടി പുറപ്പത്താനം സമ്മാനിച്ചു. മികച്ച ബൌളര്‍ക്കുള്ള ട്രോഫി, എക്‌സിക്യൂട്ടീവ് അംഗം തോമസ് കളത്തില്‍പറമ്പില്‍ കെസിസിയുടെ ഫെബിന് നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി മനോജ് ജേക്കബ് കെസിസിയുടെ സനീഷിനു സമ്മാനിച്ചു.

അശോക് മംഗലാപുരം, ബിജു റോമന്‍, തോമസ് കളത്തില്‍പറമ്പില്‍, മനോജ് ജേക്കബ് എന്നിവര്‍ അമ്പയര്‍മാരായിരുന്നു. സണ്ണി ബ്ലാക്ക്‌റോക്ക്, യൂറേഷ്യ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവരായിരുന്നു സ്‌പോണ്‍സര്‍മാര്‍.

റെജി കുര്യന്‍, സണ്ണി, അലക്‌സ് താല, മജു പേയ്ക്കല്‍,നോബിള്‍ മാത്യു ലൂക്കന്‍,ഡോമിനിക്, ജയന്‍, പ്രദീപ് കൂട്ടുമ്മേല്‍, രാജി ഡോമിനിക് എന്നിവര്‍ നേതൃത്വം നല്‍കി.

താല ചലഞ്ചേഴ്‌സ്  (റണ്ണേഴ്‌സ് അപ്പ്)

താല ചലഞ്ചേഴ്‌സ് (റണ്ണേഴ്‌സ് അപ്പ്)

jai uth

jai

jai2

jai 4

Scroll To Top