Friday December 09, 2016
Latest Updates

വേള്‍ഡ് ട്വന്റിട്വന്റി 2014: അയര്‍ലണ്ട് സ്ഥാനം ഉറപ്പിച്ചു

വേള്‍ഡ് ട്വന്റിട്വന്റി 2014: അയര്‍ലണ്ട് സ്ഥാനം ഉറപ്പിച്ചു

അടുത്ത വര്‍ഷത്തെ വേള്‍ഡ് ട്വന്റിട്വന്റി മത്സരത്തില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടും യോഗ്യത നേടി. ഹോങ്കോംഗിനെ പരാജയപ്പെടുത്തിയതിലൂടെ ഗ്രൂപ്പ് എയില്‍ സ്ഥാനംപിടിക്കുകയായിരുന്നു അയര്‍ലണ്ടും.
തകര്‍ക്കാന്‍ പ്രയാസമേറിയ സ്‌കോര്‍നിര തന്നെ ആദ്യം ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് ഉണ്ടാക്കിയിരുന്നു. ഇവരുടെ 2074 മറികടക്കാന്‍ ഹോങ്കോംഗിന് സാധിച്ചില്ല. 122 റണ്‍സ് എടുക്കുമ്പോഴേക്കും അവര്‍ തോല്‍വിയിലെത്തിയിരുന്നു.
അയര്‍ലണ്ടിന്റെ പോള്‍ സ്‌റ്റേളിംഗാണ് കളിയില്‍ കൂടുതല്‍ മികവുകാട്ടിയത്. ബോളിംഗിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങാന്‍ പോളിനു സാധിച്ചു. 77 റണ്‍സാണ് പോള്‍ കരസ്ഥമാക്കിയത്. 4 വിക്കറ്റുകളും പോള്‍ വീഴ്ത്തി.
അബുദാബിയുമായി സെമി ഫൈനലില്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുകയാണ് അയര്‍ലണ്ട്.
കെനിയയെ തോല്‍പ്പിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനും ട്വന്റിട്വന്റിയിലേക്കുള്ള തങ്ങളുടെ പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്.
ഐറിഷ് സ്‌കിപ്പറായ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് ടോസ്സില്‍ വിജയിച്ചതോടെ അയര്‍ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷെയിക് സയിദ് സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറിയത്.
നിയാല്‍ ഒ’ബ്രിയനുവേണ്ടി ജെയിംസ് ഷാനണ്‍ ഇറങ്ങിയതോടെയാണ് മത്സരം കൊഴുത്തുതുടങ്ങിയത്. അയര്‍ലണ്ടിന് ടൂര്‍ണമെന്‍ഡറില്‍ പങ്കെടുക്കാനുള്ള യോഗ്യതയ്ക്കായി ഒരുപോയിന്റായിരുന്നു വേണ്ടിയിരുന്നത്.
ഓപണിങ്ങിനിറങ്ങിയ പോര്‍ട്ടര്‍ഫീല്‍ഡ് സ്‌റ്റേളിംഗ് കൂട്ടുകെട്ട് 91 റണ്‍സിന്റെ തുടക്കം കുറിച്ചതോടെ മറ്റു ബാറ്റ്‌സ്മാന്‍മാരും മികച്ച രീതിയിലുള്ള പ്രകടനങ്ങള്‍ തന്നെ കാഴ്ച്ചവച്ചു.
45 ബോളില്‍ 77റണ്‍സാണ് സ്‌റ്റേളിംഗ് നേടിയത്. 27ബോളില്‍ 62 റണ്‍സെടുത്ത കെവിന്‍ ഒബ്രിയന്‍ പുറത്താകാതെ നിന്നു.
്രേ
ഗ വില്‍സണ്‍ 19 റണ്‍സും ജോണ്‍ മൂണി അഞ്ചു റണ്‍സും നേടി. ട്രന്റ് ജോണ്‍സണ്‍ ഒരു റണ്‍സെടുത്തു.
ഹോങ്കോംഗിന്റെ ബൗളര്‍മാരായ നിസാക്കത്ത് ഖാന്‍ രണ്ടും ഐസാസ് ഖാനും നദീം അഹമദും ഓരോന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
ഹോങ്കോംഗിന്റെ തുടക്കം ഗംഭീരമായിരുന്നുവെങ്കിലും പിന്നീട് വേണ്ടത്ര മികവ് കളിക്കാര്‍ പ്രകടമാക്കിയില്ല.
പതിനാറു രാജ്യങ്ങളില്‍ വച്ച് ആറോളം ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി നിന്നാണ് ബംഗ്ലാദേശില്‍ വച്ച് അടുത്തവര്‍ഷം നടക്കുന്ന ട്വന്റിട്വന്റിയില്‍ പങ്കെടുക്കുക.

Scroll To Top