Saturday December 10, 2016
Latest Updates

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 13 വയസ്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 13 വയസ്

ന്യുയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 13 വയസ്. 2001
സെപ്റ്റംബര്‍  11 നായിരുന്നു വേള്‍ഡ് സെന്ററിലേക്ക് അല്‍ ഖൊയ്ദ തട്ടിയെടുത്ത വിമാനം ഇടിച്ച് കയറ്റിയത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയെന്ന് അവകാശപ്പെട്ടിരുന്ന അമേരിക്കയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് അല്‍ ഖൊയ്ദ ഭീകരാക്രമണം നടത്തിയത്.

തീവ്രവാദികള്‍ തട്ടിയെടുത്ത നാല് വിമാനങ്ങള്‍ വാഷിംഗ്ടണ്‍, ന്യുയോര്‍ക്ക് എന്നിവടങ്ങളിലായി ഇടിച്ച് ഇറക്കുകയായിരുന്നു. രണ്ട് വിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് സൌത്ത് ടവറുകളില്‍ ഇടിച്ച് കയറ്റുകയായിരുന്നു. മൂന്നാമതൊരു വിമാനം പെന്റഗന്‍ ലക്ഷ്യമാക്കിയും ഇടിച്ചിറക്കി. നഗരം ലക്ഷ്യമാക്കി നാലാമത്തെ വിമാനം ഇടിച്ചിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ആക്രമണത്തില്‍ രണ്ടായിരത്തിലധികം പേര് മരിച്ചു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക അല്‍ ഖൊയ്ദയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുകയും അല്‍ ഖൊയ്ദ തലവന്‍ ബിന്‍ ലാദനെ കൊല്ലുകയും ചെയ്തു. എങ്കിലും അമേരിക്കയുടെ അഭിമാന സ്തംഭമായി ഉയര്‍ത്തിക്കാട്ടിയിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ച അമേരിക്കന്‍ ഭരണകൂടം ഇന്നും ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.

Scroll To Top