Friday December 09, 2016
Latest Updates

വേലി തന്നെ വിളവു തിന്നാലോ?….

വേലി തന്നെ വിളവു തിന്നാലോ?….

കൊച്ചി: വീണ്ടും പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം. സംഭവത്തില്‍ ആലപ്പുഴ െ്രെകംബ്രാഞ്ച് സിവില്‍ പൊലീസ് ഓഫിസര്‍ സുരേഷിനെ (42) മരട് പൊലീസ് അറസ്റ്റ് ചെയ്തു. റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഏഴു മണിയോടെ വൈറ്റില മൊബിലിറ്റി ഹബിലാണ് സംഭവം.

കായംകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ ശ്രമിക്കുകയായിരുന്ന പെണ്‍കുട്ടിയെ തിരക്കിനിടെ പൊലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഇയാളുടെ കരണത്ത് അടിച്ചപ്പോള്‍ ഇയാളും തിരിച്ചടിച്ചു. തുടര്‍ന്നു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യാത്രക്കാരും ഹബില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു.

സുരേഷ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നഗരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്ത്രീകള്‍ക്കു നേരേ നടക്കുന്ന അതിക്രമ സംഭവങ്ങളിലെ മൂന്നാമത്തേതാണ് ഇന്നലത്തേത്.

ബസിനുള്ളില്‍ നാല്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിങ്കളാഴ്ച ഒഡീഷ സ്വദേശിയെ പൊലീസ് ഹബില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് സ്വകാര്യ ബസ് ഉടമകൂടിയായി കണ്ടക്ടറേയും പിടികൂടിയിരുന്നു. ഹബില്‍ സ്ത്രീ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കണമെന്നു വനിതാ യാത്രക്കാര്‍ ആവശ്യപ്പെട്ടു.like-and-share

Scroll To Top