Thursday December 08, 2016
Latest Updates

വേര്‍പിരിയുന്നത് ദുഃഖകരം; ജനഹിത പരിശോധനയില്‍ ‘നോ’ വോട്ട് അഭ്യര്‍ത്ഥിച്ച് കാമറൂണ്‍ സ്‌കോട്ട്‌ലണ്ടില്‍ 

വേര്‍പിരിയുന്നത് ദുഃഖകരം; ജനഹിത പരിശോധനയില്‍ ‘നോ’ വോട്ട് അഭ്യര്‍ത്ഥിച്ച് കാമറൂണ്‍ സ്‌കോട്ട്‌ലണ്ടില്‍ 

സ്‌കോട്ട്‌ലണ്ട്: സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമാകുന്നതിനുള്ള ജനഹിത പരിശോധന അടുത്തിരിക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്‌കോട്ട്‌ലണ്ടിലെത്തി. ബ്രിട്ടീഷ് യൂണിയനില്‍ നിന്ന് പിന്‍മാറാനുള്ള ജനഹിത പരിശോധനയില്‍ അനുകൂല വോട്ട് ചെയ്യരുതെന്ന് സ്‌കോട്ട്‌ലണ്ട് ജനതയോട് അഭ്യര്‍ത്ഥിക്കാനാണ് കാമറൂണ്‍ സ്‌കോട്ട്‌ലണ്ടിലെത്തിയത്. അബര്‍ഡീനില്‍ നടന്ന പൊതുയോഗത്തില്‍ ജനഹിത പരിശോധനയില്‍ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് കാമറൂണ്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അനുകൂല വോട്ട് ചെയ്താല്‍ ബ്രിട്ടനും സ്‌കോട്ട്‌ലണ്ടും എന്നെന്നേക്കുമായി വഴിപിരിയും. അത് ദുഃഖകരമാണെന്നും കാമറൂണ്‍ പറഞ്ഞു. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കാമറൂണിന്റെ അഭ്യര്‍ത്ഥന. ജനഹിത പരിശോധനയില്‍ എതിര്‍ത്ത് വോട്ടിടണോ , അനുകൂലിച്ച് വോട്ടിടാണോ എന്ന സംശയത്തില്‍ നില്‍ക്കുന്ന പരമാവധി വോട്ടര്‍മാരെ ബ്രിട്ടീഷ് അനുകൂല നിലപാടിലേക്ക് മാറ്റാനാണ് കാമറൂണ്‍ തന്നെ നേരിട്ട് സന്ദര്‍ശിച്ചത്. 4 മില്യന്‍ രജിസ്‌ട്രേഡ് വോട്ടര്‍മാരില്‍ 500,000 വോട്ടര്‍മാരെങ്കിലും ഇനിയും വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്നു തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വോട്ടുകള്‍ പരമാവധി ബ്രിട്ടന് അനുകൂലമാക്കുക എന്നതാണ് കാമറൂണിന്റെ ലക്ഷ്യം. വേര്‍പിരിയില്‍ ഒരു വിവാഹ മോചനം പോലെ വേദനാജനകമായ അനുഭവമാകുമെന്ന് പറഞ്ഞ കാമറൂണ്‍ ഏറെ വൈകാരികമായാണ് സംസാരിച്ചത്.

അതേസമയം കാമറൂണിന്റെ അഭ്യര്‍ത്ഥന സ്‌കോട്ട്‌ലണ്ട് ജനത. എത്രമാത്രം ഉല്‍ക്കൊക്കൊള്ളുമെന്നാണ് സംശയം ഉയരുന്നത്. സ്‌കോട്ട്‌ലണ്ടിലെ 59 പാര്‍ലമെന്റ് സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒരു എംപി മാത്രമാണ് ഉള്ളത്. സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കുമാണ് സ്‌കോട്ട്‌ലണ്ടില്‍ കൂടുതല്‍ ജനപിന്തുണ. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യവാദികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് ഈ പാര്‍ട്ടികള്‍ കരുതുന്നത്. 

Scroll To Top