Monday December 05, 2016
Latest Updates

വേഗത പരിശോധനാ യന്ത്രം ‘പണി’തരികയാണ്; സൂക്ഷിക്കുക അല്ലെങ്കില്‍ പോക്കറ്റു കീറും

വേഗത പരിശോധനാ യന്ത്രം ‘പണി’തരികയാണ്; സൂക്ഷിക്കുക അല്ലെങ്കില്‍ പോക്കറ്റു കീറും

കോര്‍ക്ക്: സ്വകാര്യമേഖലയിലെ വാഹന വേഗത പരിശോധന യന്ത്രങ്ങള്‍ അയര്‍ലണ്ടില്‍ ഉടനീളം ക്രമരഹിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ . ഇക്കാര്യവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കൂടിയതോടെ സ്പീഡ് ഡിറ്റക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമമന്ത്രി അലന്‍ ഷാറ്റര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേഗതാ പരിധി ലംഘിക്കപ്പെടുന്ന സാഹചര്യം എങ്ങിനെയാണ് രേഖപ്പെടുത്തുന്നത് എന്ന കാര്യം വിശദമാക്കുന്ന ഒരു സവിസ്തര വിവരവും ആവശ്യപ്പെട്ടിട്ടുണ്ട്.

വേഗതാ പരിധി ലംഘിക്കുന്നു എന്ന പേരില്‍ 2012 ല്‍ പിഴ ചുമത്തിയ പല കേസിലും പരാതി വ്യാപകമായ സാഹചര്യത്തില്‍ ഉപകരണത്തിന് കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 2013 ല്‍ ഇങ്ങിനെ പിഴയടയ്ക്കാന്‍ വിധിക്കപ്പെട്ട കേസില്‍ സാക്ഷിയായി എത്തിയ സാഹചര്യത്തില്‍ മാത്രമാണ് താന്‍ പിഴവുകള്‍ കണ്ടതെന്നും ഗോ സേഫിന്‍െ്‌റ ഒരു തൊഴിലാളി പറഞ്ഞു. പിഴവുകള്‍ പറ്റിയ ഡ്രൈവര്‍മാരെ വിളിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും അതേസമയം ഇത്തരം തെറ്റുകള്‍ വന്ന കേസുകള്‍ കഴിഞ്ഞ വര്‍ഷം തീരെ കുറവായിരുന്നെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു ജീവനക്കാരന്‍ പറഞ്ഞത്. എന്തായാലും ചെയ്യാത്ത കുറ്റത്തിന് വാഹന ഉടമകളുടെ ‘പോക്കറ്റ് കീറുന്ന’ പണി അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഇത് സംബന്ധിച്ച ചില കോടതി നിര്‍ദേശങ്ങള്‍ വന്നിട്ടുള്ളത്.

ഏകദേശം 30 ലധികം പേരുടെ കാര്യത്തിലെങ്കിലും പിഴവുകള്‍ വന്നിട്ടുണ്ടെന്നും പിഴശിക്ഷയ്ക്ക് പാത്രമായിട്ടുണ്ടെന്നും ഗോ സേഫ് പറഞ്ഞു. റജിസ്‌ട്രേഷന്‍ ബോര്‍ഡുകള്‍ വായിക്കാന്‍ ബുദ്ധിമുട്ട്, വാഹന റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാര്യത്തിലെ പിഴവുകള്‍ തുടങ്ങി അനേകം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അതേസമയം പിഴവ് കൊണ്ട് പിഴ ചുമത്തപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന പണം തിരികെ കിട്ടുന്നില്ല എന്നതാണ് വാസ്തവം. രണ്ടര കിലോമീറ്ററിനിടയിലാണ് അമിതവേഗതയുടെ പേരില്‍ ഡ്രൈവര്‍മാര്‍ പിടിക്കപ്പെടുന്ന സംഭവം ഉണ്ടാകുന്നതെന്നാണ് ഗാര്‍ഡാ സിയോഷനയുമായുമായി ബന്ധപ്പെട്ട് ഗോ സേഫ് പറയുന്നത്.

Scroll To Top