Tuesday December 06, 2016
Latest Updates

വെസ്റ്റ് ഇന്‍ഡീസ് തോറ്റു…ഇത് റിക്കാര്‍ഡ് തോല്‍വി !

വെസ്റ്റ് ഇന്‍ഡീസ് തോറ്റു…ഇത് റിക്കാര്‍ഡ് തോല്‍വി !

സിഡ്‌നി: ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ആരുടെ പേരില്‍ ഇങ്ങനെ ഒരു ചോദ്യം കേട്ടാല്‍ ഇനി ഒട്ടും സംശയിക്കേണ്ട. വെസ്റ്റ് ഇന്‍ഡീസിന്റെ പേരിലാണത്. അതെ, രണ്ട് തവണ ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ പേരില്‍ തന്നെ.

257 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത് 409 റണ്‍സിന്റെ വിജയലക്ഷ്യം. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് അടിച്ചതോ വെറും 151 റണ്‍സ്. 257 റണ്‍സിന്റെ തോല്‍വി.

രണ്ട് ദിവസം മുന്‍പ് സിംബാബ്‌വെയ്‌ക്കെതിരെ ലോകറെക്കോര്‍ഡുകള്‍ അടിച്ചെടുത്ത വിന്‍ഡീസ് ബാറ്റിംഗ് നിര ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെയാണ് പത്തി മടക്കിയത്.

Scroll To Top