Saturday December 03, 2016
Latest Updates

വെസ്റ്റിന്‍ഡീസ് നായകന്‍ ഡാരെന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെസ്റ്റിന്‍ഡീസ് നായകന്‍ ഡാരെന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെസ്റ്റിന്‍ഡീസ് നായകന്‍ ഡാരെന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സാമിയെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനു പിന്നാലെയാണ് അദ്ദേഹം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ എട്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയുടെ ടീം നായക സ്ഥാനത്ത് നിന്ന് സാമിയെ മാറ്റി പകരം ഡെനേഷ് രംദിനെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ്  ടെസ്റ്റ് ടീം പ്രഖ്യാപിച്ചത്. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം തന്നെ സമി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദിനത്തിലും 20 ട്വന്റി ക്രിക്കറ്റിലും അദ്ദേഹം തുടരും. 2007 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സമി വെസ്റ്റിന്‍ഡീസിന് വേണ്ടി 38 അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റുകള്‍ കളിച്ചു. 2010 ലാണ് അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

Scroll To Top