Tuesday December 06, 2016
Latest Updates

വെസ്റ്റിന്‍ഡീസ് ടീമില്‍ കളിക്കാര്‍ തമ്മില്‍ ഭിന്നതയില്ലെന്ന് നായകന്‍

വെസ്റ്റിന്‍ഡീസ് ടീമില്‍ കളിക്കാര്‍ തമ്മില്‍ ഭിന്നതയില്ലെന്ന് നായകന്‍

നേപ്പിയര്‍: വെസ്റ്റിന്‍ഡീസ് ടീമില്‍ കളിക്കാര്‍ തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്ന് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ന്യൂസിലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ടീമില്‍ ഇപ്പോള്‍ ഒരുതരത്തിലുമുള്ള തര്‍ക്കവുമില്ലെന്നും ഹോള്‍ഡര്‍ പറഞ്ഞു.

യു.എ.ഇക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹോള്‍ഡറും മുതിര്‍ന്ന താരം ഡാരന്‍ സമ്മിയും തമ്മില്‍ ഗ്രൗണ്ടില്‍ വച്ച് വാക്കേറ്റമുണ്ടായിരുന്നു. മുന്‍ നായകന്‍ കൂടിയായ സമ്മിയെ ഒരോവര്‍ നല്‍കിയതിന് ശേഷം പിന്‍വലിപ്പിച്ചതാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉടലെടുക്കാന്‍ കാരണം.

അതൊരു ചെറിയ തമാശ മാത്രമായിരുന്നുവെന്നും ടീം ഒറ്റകെട്ടാണെന്നും ഹോള്‍ഡര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരശേഷം ഹോള്‍ഡറുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് സമ്മി പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Scroll To Top