Saturday December 10, 2016
Latest Updates

വെസ്റ്റിന്‍ഡീസിന്റെയും പാക്കിസ്ഥാന്റെയും തിരിച്ചടികള്‍ക്ക് കാരണം ട്വന്റി ട്വന്റി: ഗിബ്‌സ്

വെസ്റ്റിന്‍ഡീസിന്റെയും പാക്കിസ്ഥാന്റെയും തിരിച്ചടികള്‍ക്ക് കാരണം ട്വന്റി ട്വന്റി: ഗിബ്‌സ്

ജൊഹന്നാസ്ബര്‍ഗ്: ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന്റെയും പാക്കിസ്ഥാന്റെയും തിരിച്ചടികള്‍ക്ക് കാരണം ട്വന്റി ട്വന്റി ക്രിക്കറ്റാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ്. ട്വന്റി ട്വന്റിക്ക് അമിത പ്രാധാന്യം കൊടുക്കുകയും നിലവാരമുള്ള ടെസ്റ്റ് കളിക്കാര്‍ ഉയര്‍ന്നു വരാതിരിക്കുകയും ചെയ്യുന്നതാണ് ഈ രണ്ട് ടീമുകളുടെയും തകര്‍ച്ചയ്ക്ക് വഴിവച്ചതെന്നും ഗിബ്‌സ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗിബ്‌സ് തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.

താരങ്ങള്‍ ട്വന്റി ട്വന്റിക്ക് അമിത പ്രാധാന്യം നല്‍കുമ്പോള്‍ ഏകദിന മത്സരങ്ങളില്‍ കളിക്കാനുളള കഴിവ് നഷ്ടപ്പെടുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. പലതാരങ്ങളും ട്വന്റി ട്വന്റിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുമ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും നിറം മങ്ങുന്നതും ചൂണ്ടികാട്ടിയായിരുന്നു ഈ ആരോപണം.

ഈ ലോകകപ്പില്‍ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിട്ട ടീം വെസ്റ്റിന്‍ഡീസും പാക്കിസ്ഥാനുമാണ്. ഇരുടീമുകളും ഇതുവരെ രണ്ട് മത്സരങ്ങള്‍ വീതം തോറ്റിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്‍ വെസ്റ്റിന്‍ഡീസുമായും തോറ്റു. വെസ്റ്റിന്‍ഡീസാകട്ടെ ചെറിയ ടീമായ അയര്‍ലന്‍ഡുമായും വലിയ ടീമായ ദക്ഷിണാഫ്രിക്കയുമായും തോറ്റു.

 

Scroll To Top