Friday December 09, 2016
Latest Updates

വെള്ളിയാഴ്ച നാഷണല്‍ സ്ലോ ഡൌണ്‍ ദിനം

വെള്ളിയാഴ്ച നാഷണല്‍ സ്ലോ ഡൌണ്‍ ദിനം

ഡബ്ലിന്‍: അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ കുടുക്കാന്‍ ഗാര്‍ഡ നടത്തിയ
പരിശോധനയില്‍ ഈ വര്‍ഷം ഇതുവരെ 80,000 പേര്‍ കുടുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെകണക്കുമായി താരതമ്യം ചെയ്താല്‍ പിടിയിലായവരുടെ എണ്ണത്തില്‍ 20 ശതമാനംവര്‍ദ്ധനവാണിത്.

പിടിയിലായവരില്‍ 8000 പേരും നിശ്ചിത വേഗ പരിധിയായി 30
കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചവരാണ്. 72,000 പേര്‍ പത്ത്
കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചവരാണ്.

ഗാര്‍ഡ സ്ഥാപിച്ച ക്യാമറയിലാണ് അമിത വേഗക്കാര്‍ കുടുങ്ങിയത്. 50 കിലോമീറ്റര്‍
വേഗ പരിധി നിശ്ചയിച്ച മേഖലയില്‍ നിന്നാണ് കൂടുതല്‍ വാഹന ഉടമകളും പിടിയിലായത്.അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ വഴിയാത്രക്കാര്‍ക്കും സൈക്കിള്‍യാത്രക്കാര്‍ക്കും ഭീഷണിയാണ്. ബാങ്ക് ഹോളിഡേയ്ക്ക് മുന്നോടിയായി വാഹനം ഓടികുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടും അമിത വേഗത്തില്‍സഞ്ചരിക്കുന്നവരെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ഗാര്‍ഡയ്ക്ക്
തലവേദനയായിരിക്കുകയാണ്.

ബാങ്ക് ഹോളിഡേ സമയത്താണ് അയര്‍ലണ്ടില്‍ ഏറ്റവുമധികം റോഡപകടങ്ങള്‍ നടക്കുന്നത്.ഈ പശ്ചാത്തലത്തില്‍ ഗാര്‍ഡയും റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായാണ്അമിത വേഗക്കാരെ കുടുക്കാന്‍ പരിശോധന കര്‍ശനമാക്കിയത്. വാഹനങ്ങളുടെ വേഗതനിയന്ത്രിക്കാന്‍ നാഷണല്‍ സ്ലോ ഡൌണ്‍ ദിനം ആചരിക്കാന്‍ ഗാര്‍ഡ ആഹ്വാനംനല്കിയിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ ശനിയാഴ്ച രാവിലെഏഴു മണി വരെയാണ് നാഷണല്‍ സ്ലോ ഡൌണ്‍ ദിനം ആചരിക്കുന്നത്‌

Scroll To Top