Sunday December 11, 2016
Latest Updates

വെള്ളിമൂങ്ങ നവംബര്‍ 8 ന് ഗാല്‍വേയില്‍,ടിക്കറ്റ് ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാം

വെള്ളിമൂങ്ങ നവംബര്‍ 8 ന് ഗാല്‍വേയില്‍,ടിക്കറ്റ് ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാം

ഗാല്‍വെ :സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘വെള്ളിമൂങ്ങ’ നവംബര്‍ 8 ന് രാവിലെ 11 മണിയ്ക്ക് ഗാല്‍വേയില്‍ പ്രദര്‍ശിപ്പിക്കുന്നു.ഗാല്‍വേ ടൌണ്‍ ഹാള്‍ തീയേറ്ററിലാണ് പ്രദര്‍ശനം.

ജി ഐ സി സി യുടെ ആഭിമുഖ്യത്തിലാണ് സിനിമാ പ്രദര്‍ശനം.പതിവില്‍ നിന്നും വ്യത്യസ്തമായി ചാരിറ്റി ഉദ്ദേശ്യത്തോടെയാണ് വെള്ളിമൂങ്ങ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന് ജി ഐ സി സി ഭാരവാഹികള്‍ അറിയിച്ചു.കേരളത്തില്‍ സഹായത്തിന് അര്‍ഹതയുള്ള പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനുള്ള ജി ഐ സി സി യുടെ പദ്ധതിയിലേയ്ക്കാണ് സിനിമാ പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം മാറ്റിവെയ്ക്കുക.

വെള്ളിമൂങ്ങയുടെ ടിക്കറ്റ് ഓണ്‍ലൈനില്‍(http://tht.ie/2027/Vellimoonga )ബുക്ക് ചെയ്യാവുന്നതാണ്.പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
0879443373

Scroll To Top