Sunday December 04, 2016
Latest Updates

വെള്ളത്തില്‍ ലെഡ് :കില്ലെലിയിലെ വെള്ളം കുടിക്കരുതെന്ന് മുന്നറിയിപ്പ്

വെള്ളത്തില്‍ ലെഡ് :കില്ലെലിയിലെ വെള്ളം കുടിക്കരുതെന്ന് മുന്നറിയിപ്പ്

ലിമെറിക്ക്: ഐറിഷ് വാട്ടറില്‍ നിന്നുള്ള വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. ലിമെറിക്കിലെ 1000 വീടുകള്‍ക്കെങ്കിലും ഐറിഷ് വാട്ടര്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കിക്കൊണ്ട് ഐറിഷ് വാട്ടര്‍ കത്ത് അയയ്ക്കുകയായിരുന്നു. ലിമെറിക്കിലെ കില്ലെലിയിലെ വീടുകള്‍ക്കാണ് ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് സന്ദേശം നല്കിയത്. ലിമെറിക്കിലെ തന്നെ ബല്ലിനാന്റിയിലെ വീടുകള്‍ക്ക് സമാനമായ മുന്നറിയിപ്പ് ഒരു മാസം മുമ്പ് നല്‍കിയിരുന്നു. ഇവിടങ്ങളിലെ വീടുകളിലേക്കുള്ള പൈപ്പില്‍ നിന്ന് വെള്ളത്തില്‍ ലെഡ്ഡിന്റെ അംശം കലരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്. 

കുടിവെള്ളത്തില്‍ കലരാവുന്ന ലെഡ്ഡിന്റെ നിയമപരമായ അളവ് കഴിഞ്ഞ വര്‍ഷം പകുതിയിലധികം കുറച്ചിരുന്നു. നേരത്തെ ലിറ്ററില്‍ 25 മൈക്രോ ഗ്രാം ലെഡ് അനുവദനീയമായിരുന്നത്. ഇപ്പോള്‍ ലിറ്ററില്‍ 10 മൈക്രോ ഗ്രാമായി കുറച്ചിട്ടുണ്ട്. എന്നാല്‍ പരിധിയില്‍ കവിഞ്ഞുള്ള ലെഡ്ഡിന്റെ അംശം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള സൃഷ്ടിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 

ലെഡ്ഡിന്റെ അംശം ശരീരത്തില്‍ ചെല്ലുന്നത് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും പഠന വൈകല്യങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മുതിര്‍ന്നവരില്‍ ഇത് കിഡ്‌നി രോഗങ്ങള്‍ക്കും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ക്യാന്‍സറിനും കാരണമാകുന്നു. വെള്ളം കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് വിലക്കില

Scroll To Top