Wednesday December 07, 2016
Latest Updates

വെള്ളക്കരം വര്‍ധന: സുധീരന്‍ വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കുന്നുവെന്ന് നേതാക്കള്‍

വെള്ളക്കരം വര്‍ധന: സുധീരന്‍ വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കുന്നുവെന്ന് നേതാക്കള്‍

തിരുവനന്തപുരം: മദ്യനയത്തിന് പിന്നാലെ വെള്ളക്കരം വര്‍ധിപ്പിച്ച വിഷയത്തിലും വിഎം സുധീരനെതിരെ കോണ്‍ഗ്രസില്‍ പാളയത്തില്‍ പട. വെള്ളക്കരം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും സുധീരന്‍ സര്‍ക്കാരിനെ വെട്ടിലാക്കി എന്നാണ് എ ഐ ഗ്രൂപ്പ് നേതാക്കളുടെ പരാതി. നേതാക്കള്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കിയെന്നാണ് സൂചന. വെള്ളക്കരം കുറയ്ക്കുമെന്ന് അറിയാമായിരുന്നിട്ടും സുധീരന്‍ ക്രെഡിറ്റ് ഒറ്റയ്ക്ക് അടിച്ചെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് എത്തി വിഎം സുധീരനുമായി ചര്‍ച്ച നടത്തിയിരുന്നു. ടി.എച്ച്. മുസ്തഫയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതുള്‍പ്പെടെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സുധീരനെ കണ്ടത്. എന്നാല്‍ വെള്ളക്കരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തിയതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. ഇതിന് പിന്നില്‍ സുധീരനാണെന്നാണ് നേതാക്കളുടെ പരാതി.

വെള്ളക്കരം കുറയ്ക്കാന്‍ കെപിസിസി നിര്‍ദ്ദേശിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. വെള്ളക്കരം കുറയ്ക്കുമെന്ന് അറിയാമായിരുന്നിട്ടും ക്രെഡിറ്റ് സ്വന്തമാക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് സുധീരനാണെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം. മദ്യ നയത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ പ്രവര്‍ത്തിച്ചു. വെള്ളക്കരം കൂട്ടിയ വിഷയത്തിലും അതേ നിലപാട് തന്നെയാണ് സുധീരന്‍ പിന്തുടരുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

Scroll To Top