Saturday December 03, 2016
Latest Updates

വെള്ളക്കരം അടയ്ക്കാതിരിക്കാന്‍ സൂത്രപ്പണികളുമായി സമരക്കാര്‍ രംഗത്ത്

വെള്ളക്കരം അടയ്ക്കാതിരിക്കാന്‍ സൂത്രപ്പണികളുമായി സമരക്കാര്‍ രംഗത്ത്

ഡബ്ലിന്‍: വെള്ളക്കരം അടയ്ക്കാതിരിക്കാന്‍ സൂത്രപ്പണികളുമായി സമരക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി വാട്ടര്‍ മീറ്റര്‍ നീക്കം ചെയ്യാന്‍ ക്യാംപെയ്ന്‍ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. വാട്ടര്‍ മീറ്ററുകള്‍ നീക്കം ചെയ്ത ശേഷം 2 യൂറോ വിലയുള്ള പ്ലാസ്റ്റിക് പ്ലഗുകള്‍ സ്ഥാപിക്കാന്‍ സമരക്കാര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അയര്‍ലണ്ടിലെ നൂറിലധികം നിരക്ക് വര്‍ദ്ധന വിരുദ്ധ ഗ്രൂപ്പുകള്‍ വാട്ടര്‍ മീറ്റര്‍ മാറ്റി പകരം പ്ലാസ്റ്റിക് പ്ലഗ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 ഓളം പ്ലാസ്റ്റിക് പ്ലഗുകള്‍ വിറ്റഴിച്ചതായാണ് കണക്ക്. ജല നിരക്ക് വര്‍ദ്ധനയ്‌ക്കെതിരെയുള്ള സമരം ദേശ വ്യാപകമാക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം കോര്‍ക്കില്‍ സമരം ചെയ്യുന്ന ഗ്രൂപ്പുകള്‍ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം വാട്ടര്‍ മീറ്ററുകള്‍ നീക്കം ചെയ്ത് പകരം പ്ലാസ്റ്റിക് പ്ലഗുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഐറിഷ് വാട്ടറിന് വിവരം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇത് മൂന്ന് മാസം വരെ തടവ് ശിക്ഷയും 5000 യൂറോ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് നല്‍കി.

Scroll To Top