Thursday December 08, 2016
Latest Updates

വെള്ളം വില :രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 146 യൂറോ കൂടുതല്‍ അടയ്‌ക്കേണം 

വെള്ളം വില :രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 146 യൂറോ കൂടുതല്‍ അടയ്‌ക്കേണം 

ഡബ്ലിന്‍: പുതുക്കിയ ജലനിരക്കുകള്‍ ഇന്ന് നിലവില്‍ വന്ന സാഹചര്യത്തില്‍ പുതിയ താരിഫുകള്‍ എപ്രകാരമായിരിക്കുമെന്നും ഐറിഷ് വാട്ടര്‍ പ്രഖ്യാപിച്ചു. ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക നിരക്ക് 424 യൂറോ ആയിരിക്കുമെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ക്ക് 146 യൂറോയുടെ വാര്‍ഷിക സൗജന്യ അവലന്‍സ് ലഭിക്കില്ല. അതേസമയം കുടിക്കാന്‍ യോഗ്യമല്ലാത്ത വെള്ളത്തിന് പണം നല്‍കേണ്ടതില്ല. 

ഇപ്പോഴും വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചിട്ടില്ലാത്ത 1.3 മില്യന്‍ ഉപയോക്താക്കള്‍ക്ക് കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് അസസ്ഡ് ചാര്‍ജ് ഈടാക്കും. വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നത് വരെ ഇത്തരം ഉപഭോക്താക്കള്‍ അസസ്ഡ് ചാര്‍ജ് നല്‍കേണ്ടി വരും. പ്രായപൂര്‍ത്തിയായ ഒരാളുള്ള വീടുകള്‍ക്ക് 176 യൂറോയും, അധികമായുള്ള ഒരോരുത്തര്‍ക്കും 102 യൂറോ വീതവും കൊടുക്കണം. കുട്ടികള്‍ക്ക് സൌജന്യമാണ്. പ്രായപൂര്‍ത്തിയായ രണ്ട് അംഗങ്ങളുള്ള വീടിന് പ്രതിവര്‍ഷം 278 യൂറോയും പ്രായപൂര്‍ത്തിയായ മൂന്ന് പേരുള്ള വീടുകള്‍ 381 യൂറോയും നല്‍കണം. പ്രായപൂര്‍ത്തിയായ 4 പേരുള്ള വീടുകളുടെ വാട്ടര്‍ ചാര്‍ജ് 483 യൂറോയും അഞ്ചു പേരുള്ള വീടുകള്‍ 586 യൂറോയും ബില്‍ അടയ്ക്കണം. 

ഐറിഷ് വാട്ടറിന്റെ രണ്ട് സര്‍വീസുകളില്‍ ഒന്ന് മാത്രം ഉപയോഗിക്കുന്നവരുടെ ബില്‍ പകുതിയായി കുറയും. പുതുക്കിയ ജലനിരക്ക് സംബന്ധിച്ച് കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ച ഡ്രാഫ്റ്റ് പൊതുജനങ്ങളില്‍ നിന്നുള്ള നിരവധി ഭേദഗതികള്‍ക്ക് ശേഷമാണ് അന്തിമരൂപത്തില്‍ പ്രാബല്യത്തില്‍ വന്നത്. അന്തിമ ഡ്രാഫ്റ്റില്‍ ഹോളിഡേ ഹോം ഉടമകളുടെ പ്രതിവര്‍ഷ ബില്‍ 160 യൂറോയില്‍ നിന്ന് 125 യൂറോയായി കുറച്ചു. കണക്ഷനില്‍ ലീക്ക് കണ്ടെത്തിയാല്‍ അത് പരിഹരിക്കുന്നത് വരെ അസസ്ഡ് നിരക്കില്‍ ചാര്‍ജ് ഈടാക്കും. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ നിരക്ക് തുടരും

Scroll To Top