Thursday December 08, 2016
Latest Updates

വെല്‍ഡണ്‍.. ഡെന്നി, വെല്‍ഡണ്‍…,575 പോയന്റുകള്‍ നേടി ഡെന്നി ഒന്നാമതെത്തി

വെല്‍ഡണ്‍.. ഡെന്നി, വെല്‍ഡണ്‍…,575 പോയന്റുകള്‍ നേടി ഡെന്നി ഒന്നാമതെത്തി

ഡബ്ലിന്‍:സ്റ്റില്‍ഓര്‍ഗന്‍ റോഡിലെ ഓട്ട് ലാന്‍ഡ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ആഹ്ലാദത്തിലാണ്.

575 പോയിന്റുകള്‍ നേടി ഓട്ട് ലാന്‍ഡ്‌സ് സ്‌കൂളില്‍ ലീവിംഗ് സെര്‍റ്റ് പരീക്ഷയില്‍ ഏറ്റവും അധികം മാര്‍ക്കുകളുമായി ഒന്നാമതെത്തിയിരിക്കുന്നത് ഓട്ട് ലാന്‍ഡ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ട ഡോണിബ്രൂക്കില്‍ താമസിക്കുന്ന ഡെന്നി ഡേവിസ്.
denni 2
ഡബ്ലിന്‍ മേഖലയില്‍ ഏറ്റവുമധികം ഇന്ത്യന്‍ കുട്ടികള്‍ പഠിക്കുന്ന ഓട്ട് ലാന്‍ഡ്‌സ് സ്‌കൂളില്‍ ഏവര്‍ക്കും അഭിമാനവും മാതൃകയുമായിരിക്കുകയാണ് ഇപ്പോള്‍ ഡെന്നി.

അയര്‍ലണ്ടില്‍ ലീവിംഗ് സെര്‍ട്ടില്‍ ഏറ്റവും അധികം മാര്‍ക്കുകള്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥി എന്ന ബഹുമതിയും ഡബ്ലിന്‍ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് എഡ്യൂക്കേഷനിലെ ഗായത്രി മധുകുമാറുമായി പങ്കുവെച്ചിരിക്കുകയാണ് ഈ മിടുക്കന്‍.

ഡോണിബ്രൂക്കില്‍ താമസിക്കുന്ന ചെന്നൈ സ്വദേശി ഡേവിഡ്ജയരാജിന്റെയും,പാപ്പ  പാക്യം ഡേവിഡിന്റെയും രണ്ടാമത്തെ മകനാണ് ഡെന്നി.ഡെന്നിയുടെ ജ്യേഷ്ഠന്‍ ജെഫ്രി യൂ സി ഡിയില്‍ നേഴ്‌സിംഗ് വിദ്യാര്‍ഥിയാണ്.കോര്‍ക്കില്‍ ഡന്റ്റസ്റ്റ്രിക്ക് ഡെന്നിസിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. 

Scroll To Top