Wednesday December 07, 2016
Latest Updates

വെല്ലുവിളി നേരിടാന്‍ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 4 

വെല്ലുവിളി നേരിടാന്‍ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 4 

ഐ ഫോണ്‍ 6 നോട് മത്സരിക്കാന്‍ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 4 വിപണിയില്‍. ഐ ഫോണ്‍ 6 വിപണിയില്‍ ഇറങ്ങിയ സാഹചര്യത്തില്‍ ബദ്ധവൈരികളായ സാംസങ്ങ് മുന്‍പ് പ്രഖ്യാപിച്ച തീയതിയേക്കാള്‍ നേരത്തെ സാംസങ്ങ് ഗ്യാലക്‌സി നോട്ട് വിപണിയില്‍ ഇറക്കുകയായിരുന്നു. നേരത്തെ ഗ്യാലക്‌സി നോട്ട് 4 ഒക്ടോബറില്‍ ലോഞ്ച് ചെയ്യുമെന്നായിരുന്നു സാംസങ്ങ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഫോണ്‍ വിപണിയില്‍ ഇറക്കി. 

ദക്ഷിണ കൊറിയയിലും ചൈനയിലും ഈ ആഴ്ച തന്നെ ഗ്യാലക്‌സി നോട്ട് വില്‍പ്പന തുടങ്ങും. 140 ഓളം രാജ്യങ്ങളില്‍ അടുത്ത മാസം അവസാനത്തോടെ ഗ്യാലക്‌സി നോട്ട് വിപണിയില്‍ ഇറങ്ങും. ഐ ഫോണുകള്‍ക്ക് പുറമേ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ചൈനീസ് സ്മാര്‍ട്ട് ഫോണുകളും സാംസങ്ങിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് മറ്റ് രാജ്യങ്ങളില്‍ ഇറക്കുന്നതിന് മുന്‍പേ ചൈനീസ് വിപണിയില്‍ ഗ്യാലക്‌സി നോട്ട് പുറത്തിറക്കിയത്. 

ഐ ഫോണ്‍ 6 വില്‍പ്പന തുടങ്ങി ദിവസങ്ങള്‍ക്കകം റെക്കോഡ് വില്‍പ്പനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ വിപണികളിലാണ് ഇപ്പോള്‍ ഐ ഫോണ്‍ 6 ലഭ്യമാകുക. ചൈനീസ് വിപണിയില്‍ ഐ ഫോണ്‍ 6 ലഭ്യമായി തുടങ്ങിയിട്ടില്ല. ഈ കാലതാമസം മുതലെടുത്ത് പരമാവധി ഫോണുകള്‍ വിറ്റഴിക്കാനാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്. ഷവോമി, ലെനോവ തുടങ്ങിയ കുറഞ്ഞ നിരക്കിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന സാംസങ്ങിന്റെ ലാഭ വിഹിതത്തില്‍ ജൂലൈയില്‍ 20 ശതമാനം ഇടിവ് സംഭവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിപണി പിടിക്കാന്‍ ഗ്യാലക്‌സി നോട്ട് 4 
നേരത്തെ വിപണിയില്‍ ഇറക്കിയത്. 

Scroll To Top