Tuesday December 06, 2016
Latest Updates

വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കാന്‍ ഗവണ്‍മെന്റിന് 2.2 ബില്യന്‍ യൂറോ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കാന്‍ ഗവണ്‍മെന്റിന് 2.2 ബില്യന്‍ യൂറോ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പൊതുമേഖല ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നതിന് 2.2 ബില്യന്‍ യൂറോ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 300,000 ജീവനക്കാരുടെ ശമ്പളമാണ് വെട്ടിക്കുറച്ചിരുന്നത്. ഇത് പുനസ്ഥാപിക്കുമെന്ന് ഈ മാസമാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കുന്നത്തോടെ ഓരോ ജീവനക്കാര്‍ക്കും 7,600 യൂറോ വരെ ശമ്പള വര്‍ദ്ധന ഉണ്ടാകുമെന്നാണ് സൂചന. ശമ്പളം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൌളിനാണ് അറിയിച്ചത്. 

യൂണിയനുകളുമായും കൂടിയാലോചനയ്ക്ക് ശേഷമേ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കൂ. കൂടിയ ശമ്പളം 2016 അവസാനമോ 2017 ആദ്യമോ മുതല്‍ ലഭിച്ചു തുടങ്ങും. ശമ്പളം പുനസ്ഥാപിക്കുന്നതിലൂടെ ഗവണ്‍മെന്റിന് അധിക ബാധ്യതയായി വരുന്ന 2.2 ബില്യന്‍ യൂറോയില്‍ 900 മില്യന്‍ പെന്‍ഷന്‍ ലെവിയിലേക്കും 950 മില്യന്‍ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നതിനും 125 മില്യന്‍ യൂറോ വിരമിച്ച പൊതുമേഖല ജീവനക്കാരുടെ പെന്‍ഷനിലേക്കുമാണ് നീക്കി വയ്ക്കുക. 

65, 000 യൂരോയിലധികം ശമ്പളമുള്ള ജീവനക്കാരുടെ ശമ്പളം പുനസ്ഥാപിക്കുന്നതിന് 250 മില്യന്‍ യൂറോ ചെലവഴിക്കും. അതേസമയം ഇപ്പോള്‍ പുനസ്ഥാപിക്കുന്ന ശമ്പളം എല്ലാക്കാലത്തും ഇതേ നിരക്കില്‍ തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഗവണ്‍മെന്റിന്റെ സാമ്പത്തിക സ്ഥിതി മോശമായാല്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് പോലെയുള്ള നടപടികള്‍ വീണ്ടും സ്വീകരിക്കേണ്ടി വരും. 

Scroll To Top