Friday December 09, 2016
Latest Updates

വെടിക്കെട്ട് ട്വീറ്റുകളുമായി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങി

വെടിക്കെട്ട് ട്വീറ്റുകളുമായി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങി

ചെന്നൈ: ട്വിറ്ററിലെ സെലിബ്രിറ്റികളുടെ ഗണത്തിലേക്ക് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും. നവമാധ്യമങ്ങളിലും സജീവമാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രജനി കാന്ത് ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയത്. ഈ ആഴ്ച രജനിയുടെ ആദ്യ ട്വീറ്റ് പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. വി പി ഡിജിറ്റല്‍ ആന്‍ഡ് ബിസിനസ് ഹെഡ് ഓഫ് ഫ്‌ലുവന്‍സ് എന്ന കമ്പനിയാണ് രജനിയുടെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്യുന്നത്.

സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ട്വിറ്റര്‍ ഫെയ്‌സ്ബുക്ക് അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് വി പി ഡിജിറ്റല്‍ ആന്‍ഡ് ബിസിനസ് ഹെഡ് ഓഫ് ഫ്‌ലുവന്‍സ് ആണ്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോലെവേഴ്‌സുല്ല താരങ്ങളാണ് ബച്ചനും സല്മാന്‍ ഖാനുമൊക്കെ. ഈ താരങ്ങളുടെ ഗണത്തിലേക്ക് ഇനി രജനി കാന്തും എത്തുകയാണ്.

താരത്തിനു സ്വന്തമായി ട്വിറ്റര്‍ അക്കൌണ്ട് ഇല്ലായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ആരാധകര്‍ നടത്തുന്ന ഫാന്‍സ് പേജുകളും ട്വിറ്റര്‍ അക്കുണ്ടുകളും ധാരാളമുണ്ട്. ഈ അക്കൌണ്ടുകളില്‍ ലക്ഷക്കണക്കിന് ആരാധകര്‍ പിന്തുടരുന്നുമുന്ദ്. ഏതായാലും സാക്ഷാല്‍ രജനി തന്നെ നേരിട്ട അക്കൌണ്ട് തുടങ്ങിയതിനാല്‍ ഇനി ട്വിറ്ററിലേക്ക് ആരാധക പ്രവാഹം തന്നെയുണ്ടാകും.

Scroll To Top