Saturday December 03, 2016
Latest Updates

വെക്‌സ്‌ഫോര്‍ഡില്‍ ഇന്ന് സീറോ മലബാര്‍ റീത്തിലുള്ള വിശുദ്ധ കുര്‍ബാന ആദ്യമായി അര്‍പ്പിക്കപ്പെടും

വെക്‌സ്‌ഫോര്‍ഡില്‍ ഇന്ന് സീറോ മലബാര്‍ റീത്തിലുള്ള വിശുദ്ധ കുര്‍ബാന ആദ്യമായി അര്‍പ്പിക്കപ്പെടും

വെക്‌സ് ഫോര്‍ഡ് വെക്‌സ് ഫോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി സീറോ മലബാര്‍ റീത്തിലുള്ള കുര്‍ബാന ഇന്ന് അര്‍പ്പിക്കപ്പെടും .പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് സെന്റ് ഫ്രാന്‍സിസ് ഫ്രെയറി പള്ളിയില്‍ ഇന്ന് 5 മണിക്ക് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിക്കുള്ള ഒരുക്കങ്ങള്‍ :വെക്‌സ്‌ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ,പൂര്‍ത്തിയായി

വെക്‌സ്‌ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യുനിറ്റിയിലുള്ള വിശ്വാസികള്‍ ഇതേ വരെ വാട്ടര്‍ഫോര്‍ഡിലുള്ള സെന്ററിന്റെ ഭാഗമായിരുന്നു .സ്വന്തം റീത്തില്‍ സ്വന്തം സ്ഥലത്ത് ദിവ്യബലി അര്‍പ്പിക്കാനുള്ള വെക്‌സ്‌ഫോര്‍ഡിലെ വിശ്വാസികളുടെ കാത്തിരിപ്പിന് അവിചാരിതമായാണ് വിരാമമായത് .സെന്റ് ഫ്രാന്‍സിസ് ഫ്രെയറി ദേവാലയത്തിലേയ്ക്ക് കേരളത്തിലെ ചാലക്കുടി സ്വദേശിയായ  ഫ്രാന്‍സിസ്‌കന്‍ (ഓ എഫ് എം ) വൈദികനായ ഫാ അക്വീനോസ് നിയമിതനായതോടെയാണ് ഇത് സംഭാവ്യമായത്‌

മലയാളികളായ നിരവധി പേര്‍ ആരാധനാവശ്യങ്ങള്‍ക്കായി ഫ്രെയറി പള്ളിയില്‍ സ്ഥിരമായി വരുന്നത് കണ്ട പള്ളി അധികൃതര്‍ കേരളത്തില്‍ നിന്നും പുതിയ വൈദികന്‍ എത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ മലയാളത്തിലുള്ള ആരാധനാ സൗകര്യം ലഭ്യമാക്കാമെന്ന് മലയാളികളെ അറിയിക്കുകയും ചെയ്തു .ഇതേ തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ കേന്ദ്രത്തില്‍ ബന്ധപ്പെട്ട് വെക്‌സ് ഫോര്‍ഡില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള അനുമതിയും സഹകരണവും നേടുകയും ചെയ്തു .

എല്ലാ ആദ്യ ഞായറാഴ്ചയും സ്ഥിരമായി ഇനി വെക്‌സ് ഫോര്‍ഡില്‍ മലയാളത്തിലുള്ള ബലിയര്‍പ്പണം നടത്തപ്പെടും മുപ്പത്തിലധികം കുടുംബങ്ങളാണ് വെക്‌സ് ഫോര്‍ഡിലും സമീപ പ്രദേശങ്ങളിലുമായിയുള്ളത് .
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പാരിഷ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് പുതിയ വൈദികന് സീകരണവും നല്‍കും

Scroll To Top