Monday December 05, 2016
Latest Updates

വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിച്ച മെയില്‍ നേഴ്‌സ് മൂന്ന് പേരുടെ മരണത്തിന് ഉത്തരവാദിയെന്ന് പോലിസ്

വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിച്ച മെയില്‍ നേഴ്‌സ് മൂന്ന് പേരുടെ മരണത്തിന് ഉത്തരവാദിയെന്ന് പോലിസ്

മാഞ്ചസ്റ്റര്‍ :ബ്രിട്ടണിലെ ആശുപത്രിയിലെ മെയില്‍ നഴ്‌സ് മൂന്നുപേരുടെ മരണത്തിന് ഉത്തരവാദിയായി. വൃത്തിഹീനമായി മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചതിലൂടെ രോഗികള്‍ മരിച്ചതിനെതുടര്‍ന്നാണ് ഇപ്പോള്‍ നഴ്‌സ് പ്രതിക്കൂട്ടിലായിരിക്കുന്നത്.

2011 ജൂണിനും ജൂലായ്ക്കും ഇടയിലായി ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ബാധയെത്തുടര്‍ന്ന് എട്ടോളം രോഗികളാണ് ഇതേ ആശുപത്രിയില്‍ മരിച്ചിട്ടുള്ളത്. വൃത്തിഹീനമായ ഉപകരണങ്ങളുടെ ഉപയോഗമാണ് മരണത്തിന് കാരണമായതെന്ന് അന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനടുത്ത സ്‌റ്റോക്ക്‌പോര്‍ട്ടിലുള്ള സ്‌റ്റെപ്പിംഗ്ഹില്‍ ആശുപപത്രിയിലാണ് രോഗികള്‍ക്ക് ദാരുണമായ അന്ത്യം ഉണ്ടായത്.

വിക്ടോറിനോ ചുവ എന്ന 48കാരനാണ് ഇതില്‍ മൂന്നുമരണങ്ങള്‍ക്ക് ഉത്തരവാദിയായത്.. 48കാരനായ വിക്ടോറിനോ രണ്ടുകുട്ടികളുടെ അച്ഛന്‍ കൂടിയാണ്. 44കാരന്‍ ട്രാസി ആര്‍ദന്‍, 71കാരന്‍ അര്‍നോള്‍ഡ് ലാന്‍കാസ്റ്റര്‍, 83കാരന്‍ ഡേരക് വീവര്‍ എന്നീ രോഗികളുടെ മരണത്തിന്റെ ഉത്തരവാദിത്വം മെയില്‍ നഴ്‌സായ വിക്ടോറിയോയില്‍ വന്നുചേരുകയായിരുന്നു.

ഇത്തരത്തില്‍ മരണപ്പെട്ട രോഗികളെക്കുറിച്ചും രോഗികളുടെ കുടുംബത്തെക്കുറിച്ചുമുള്ള അന്വേഷണം തുടരുന്നുണ്ടെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിലെ അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ സ്റ്റീവ് ഡേവുഡ് അറിയിച്ചു.

വളരെ വിപുലമായ രീതിയിലുള്ള അന്വേഷണം കേസുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്നും അത്തരത്തിലുള്ള അന്വേഷണത്തിലാണ് വിക്ടോറിനോ ചുവയുടെ ഭാഗത്തുനിന്നും കൂടുതല്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top