Tuesday December 06, 2016
Latest Updates

വൃത്തിയില്‍ ഒന്നാമത് കില്‍ക്കനി ,കാവനും ട്രമോറും തൊട്ടടുത്ത്

വൃത്തിയില്‍ ഒന്നാമത് കില്‍ക്കനി ,കാവനും ട്രമോറും തൊട്ടടുത്ത്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഏറ്റവും മാലിന്യമുക്തമായ സിറ്റിയായി കില്‍ക്കെനി തിരഞ്ഞെടുക്കപ്പെട്ടു.. പ്രധാന നഗരങ്ങളിലെ പരിസര ശുചിത്വവുമായി ബന്ധപ്പെട്ട് ഐറിഷ് ബിസിനസ് എഗെയ്ന്‍സ്റ്റ് ലിറ്റര്‍ (ഐബിഎഎല്‍) നടത്തിയ സര്‍വ്വേയില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് കില്‍ക്കെന്നിയെയാണ്.
ഡബ്ലിനില്‍ വച്ച് നടത്തിയ അവാര്‍ഡ്ദാനചടങ്ങില്‍ കില്‍ക്കെന്നിക്ക് ക്ലീനസ്റ്റ് സിറ്റി എന്ന ബഹുമതി സ്വന്തമാവുകയും ചെയ്തു.
ആദ്യമായാണ് ഐബിഎഎല്ലിന്റെ സര്‍വ്വേയില്‍ ഒരു സിറ്റി മാലിന്യമുക്ത നഗരം എന്ന സ്ഥാനപ്പേരിന് അര്‍ഹമായിരിക്കുന്നത്.
ഐബിഎഎല്ലിനു വേണ്ടി സര്‍വ്വേ നടത്തിയ അന്‍ ടൈസ്‌ക് ഇന്‍സ്‌പെക്ടര്‍മാരും കില്‍ക്കെന്നിയുടെ മികച്ച പരിസര ശുചിത്വത്തെക്കുറിച്ച് പറയുകയുണ്ടായി. ഇത്തരം ഒരു സ്ഥാനപ്പേര് ലഭിക്കാന്‍ യോഗ്യതയുള്ള സിറ്റി തന്നെയാണ് കില്‍ക്കെന്നി എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
കില്‍ക്കെന്നിയിലെ പൊതു സ്ഥലങ്ങളും മാര്‍ക്കറ്റുകളും പാര്‍ക്കുകളും വളരെ ശ്രദ്ധയോടെ തന്നെ പരിപാലിച്ചു വൃത്തിയായി സൂക്ഷിക്കപ്പെട്ടതിനാലാണ് ഇപ്പോള്‍ വളരെ അഭിമാനകരമായ ഒരു സ്ഥാനപ്പേരിന് സിറ്റിയെ അര്‍ഹമാക്കിയത്. റോഡുകളുടെയും പൊതു വഴികളുടെയും കാര്യത്തിലും വളരെ മികച്ച രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തന്നെ അധികൃതര്‍ കാഴ്ച്ച വച്ചിരുന്നു.
കാവനെയും ട്രമോറിനെയും ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ തോല്‍പ്പിച്ചാണ് കില്‍ക്കെന്നി കിരീടം സ്വന്തമാക്കിയത്.
എന്നാല്‍ ഏറ്റവും വൃത്തിഹീനമെന്ന പേരില്‍ കുപ്രസിദ്ധി നേടിയിരിക്കുന്നത് ഡബ്ലിന്‍ ഇന്നര്‍സിറ്റിയാണ്. 42ണ്ടോളം സിറ്റികളെയും ടൗണുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു സര്‍വ്വേ. പല സിറ്റികളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ അവസ്ഥയിലുമായിരുന്നു.

Scroll To Top