Sunday December 11, 2016
Latest Updates

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍

വൃക്ക രോഗങ്ങള്‍ മരണകാരണമാകുന്ന രോഗമാണെന്നതില്‍ സംശയമില്ല. പലപ്പോഴും രോഗം തിരിച്ചറിയാന്‍ കഴിയാത്തതാണ് രോഗിയെ മരണത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ലക്ഷണം തിരിച്ചറിഞ്ഞാല്‍ നേരത്തെ ചികിത്സ തുടങ്ങാന്‍ സാധിക്കും. കൂടെക്കൂടെ മൂത്രം ഒഴിക്കാന്‍ തോന്നുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണമാണ്. മൂത്രം ഒഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതും വൃക്ക രോഗത്തിന്റെ ലക്ഷണമാകാം. മൂത്രാശയ നാളിയില്‍ ഉണ്ടാകുന്ന അനുബാധയാണ് മൂത്രാശയ നാളിയിലെ വേദനയ്ക്ക് കാരണം. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മൂത്രാശയനാളിയില്‍ നിന്ന് വൃക്കയിലേക്കും അണുബാധ ബാധിക്കും.

മൂത്രം ഒഴിക്കുമ്പോള്‍ രക്തം സ്രാവമുണ്ടായാല്‍ അതും വൃക്ക രോഗത്തിന്റെ ലക്ഷണമാണ്. രക്തസ്രാവമുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. കൈകാലുകളും ശരീരഭാഗങ്ങളും അമിതമായി നീര് വയ്ക്കുന്നത് വൃക്കയുടെ തകരാറിന്റെ ലക്ഷണമാണ്. വൃക്ക രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനീമിയ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹം തടയുകയും ഇത് തല ചുറ്റലിന് കാരണമാകുകയും ചെയ്യും.

ശരീര ചര്‍മത്തിലെ തടിപ്പും ചൊറിച്ചിലും വൃക്ക രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. വൃക്ക തകരാര് മൂലം രക്തത്തില്‍ മാലിന്യം അടിഞ്ഞു കൂടുന്നതിനാലാണ് തടിപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നതിനു കാരണം. വൃക്ക രോഗത്തെ തുടര്‍ന്ന് രക്തത്തില്‍ മാലിന്യം അടിയുന്നത് മനംപിരട്ടലിനും ഛര്‍ദ്ദിയ്ക്കും കാരണമാകും. വൃക്ക തകരാറിലാവുന്നത് ശ്വാസകോശത്തില്‍ ദ്രവം നിറയുന്നതിനിടയാക്കും. ഇത് ശ്വാസ തടസത്തിനു കാരണമാകും.

Scroll To Top