Wednesday December 07, 2016
Latest Updates

വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്

വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്

ശരീരത്തിന്റെ 70 ശതമാനവും ജലമാണ്. വൃക്കയുടെ ആരഗ്യത്തിനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലെതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആവശ്യമായത്ര വെള്ളം കുടിക്കുന്നതില്‍ ആരും വേണ്ടത്ര ശ്രദ്ധ പാലിക്കുന്നില്ല. ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ വെള്ളം കൂടിയേ തീരൂ.

വെറും ശുദ്ധ ജലത്തില്‍ കൂടി മാതക്രമല്ല ശരീരം ജലാംശം സ്വീകരിക്കുന്നത്. സൂപ്പുകളിലൂടെയും പഴച്ചാറുകളില്‍ നിന്നും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും ശരീരം ജലാംശം ഊറ്റിയെടുക്കുന്നുണ്ട്. രക്തത്തിന്റെ ഓട്ടത്തിന് ഇത് അനിവാര്യമാണ്.

പാല്‍, ജ്യൂസ്, തുടങ്ങിയവയിലൂടെയും ശരീരത്തിലെ ജലാംശം നില നിര്‍ത്താം. എന്നാല്‍ മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളായ കോഫീ, ബിയര്‍ എന്നിവയും അധികമാക്കുന്നത് അഭിലഷണീയമല്ല. വ്യക്തികള്ഡ#ക്കും പ്രായത്തിനും അനുസൃതമായി ഓരോരുത്തരിലും കുടിക്കുന്ന വെള്ളത്തിന്റെ തോത് വ്യത്യസ്തമാണ്.

പുരുഷന്‍മാര്‍ ശരാശരി 13 കപ്പ് (മൂന്ന് ലിറ്റര്‍) വെള്ളവും സ്ത്രീകള്‍ ഒമ്പത് കപ്പ് (2.2 ലിറ്റര്‍) വെള്ളവും പ്രതിദിനം കുടിക്കണമെന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വൃര്‍ക്കകളുടെ ആരോഗ്യത്തിന് ഇത് അത്യാവശ്യമാണ്. ആവശ്യമായത്ര ജലം ശരീരത്തിലെത്തിയില്ലെങ്കില്‍ മൂത്രക്കല്ല്, നിര്‍ജലീകരണം തുടങ്ങിയ അവസ്ഥകള്‍ക്കിത് ഇടയാക്കും.

Scroll To Top