Saturday December 03, 2016
Latest Updates

വുവുസേലയുടെ പകരക്കാരന്‍ കാഷിറോളയെ ഫിഫ നിരോധിച്ചു

വുവുസേലയുടെ പകരക്കാരന്‍ കാഷിറോളയെ ഫിഫ നിരോധിച്ചു

സാവോപോളോ: ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സ്‌റ്റേഡിയത്തില്‍ കാഷിറോള നിരോധിച്ചു. ശബ്ദം അസഹനീയമാപ്പോഴാണ് ഫിഫ ഇടപെട്ട് കാഷിറോള നിരോധിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ഗ്യാലറികളെ ശബ്ദമുഖരിതമാക്കിയ വുവുസേലയ്ക്ക് പകരമാണ് ഇക്കുറി കാഷിറോള രംഗത്ത് വന്നത്. നേരത്തെ കാഷിറോള ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ശബ്ദം അസഹാനീയമായത്തോടെ വ്യാപക പരാതി ഉയരുകയും ഫിഫ ഇത് നിരോധിക്കുകയുമായിരുന്നു.

ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ വുവുസേലയ്‌ക്കെതിരെയും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത്തരം പീപ്പികളുടെ ശബ്ദം മൂലം കളി ആസ്വദിക്കാന്‍ പറ്റുന്നില്ലെന്നാണ് പ്രധാന പരാതി. സമാനമായ സാഹചര്യം ബ്രസീലിലും ആവര്‍ത്തിക്കാതിരിക്കാനാണ് ഫിഫ ഇടപെട്ട് കാഷിറോള നിരോധിച്ചത്.

മത്സരങ്ങള്‍ നടക്കുന്ന 12 വേദികളിലും കാഷിറോള നിരോധിച്ചിരിക്കുകയാണ്. ബ്രസീലില്‍ കഴിഞ്ഞയിടെ നടന്ന ലീഗ് മത്സരങ്ങള്‍ക്കിടെ കാണികള്‍ ഗ്രൌണ്ടിലേക്ക് കാഷിറോള വലിച്ചെറിഞ്ഞത് സുരക്ഷ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. കാഷിറോള നിരോധിക്കാന്‍ ഇതും കാരണമായി.

Scroll To Top