Sunday December 04, 2016
Latest Updates

വീണ്ടും ശമ്പളം മുടങ്ങി; പ്രതിസന്ധി പരിഹരിച്ചതായി ബാങ്ക് ഓഫ് അയര്‍ലണ്ട്

വീണ്ടും ശമ്പളം മുടങ്ങി; പ്രതിസന്ധി പരിഹരിച്ചതായി ബാങ്ക് ഓഫ് അയര്‍ലണ്ട്

ഡബ്ലിന്‍: വൈകിയ ശമ്പളം ജീവനക്കാരുടെ അക്കൌണ്ടില്‍ എത്തിയതായി ബാങ്ക് ഓഫ് അയര്‍ലണ്ട്. ബാങ്ക് ഓഫ് അയര്‍ലണ്ട് മുഖേനയുള്ള എല്ലാ പെയ്‌മെന്റുകളും അതാത് ബാങ്കുകളിലും അക്കൌണ്ടുകളിലും എത്തുന്നതിനുള്ള നടപടികള്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ ലഭിക്കേണ്ടിയിരുന്ന ശമ്പളമാണ് ചിലയിടങ്ങളില്‍ വൈകിയത്. 

ശമ്പളം വൈകാനിടയായ സാഹചര്യത്തെക്കുറിച്ച് ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനവും സമാനമായ രീതിയില്‍ ജീവനക്കാരുടെ ശമ്പളം വൈകിയിരുന്നു. പൊതുമേഖല, സ്വകാര്യ മേഖല ജീവനക്കാരുടെ ശമ്പളമാണ് വൈകിയത്. സമാനമായ സംഭവം ഈ മാസവും ആവര്‍ത്തിച്ചത് ജീവനക്കാരെ പ്രതിസന്ധിയിലാക്കി. പൊതുമേഖല ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളമാണ് ഈ മാസവും മുടങ്ങിയത്. 

തകരാറ് പരിഹരിച്ചതായും ഇന്നലെ വൈകുന്നേരത്തോടെ ജീവനക്കാരുടെ ബാങ്ക് അക്കൌണ്ടുകളില്‍ പണം എത്തുമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് അറിയിച്ചിരുന്നു. ശമ്പളം മുടങ്ങിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബാങ്ക് ഓഫ് അയര്‍ലണ്ട് അറിയിച്ചു. പൊതുമേഖല ജീവനക്കാരുടെ ശമ്പളം കൈകാര്യം ചെയ്യുന്ന ഫിനാന്‍ഷ്യല്‍ ഷെയേര്‍ഡ് സര്‍വീസും പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തി.

Scroll To Top