Sunday December 11, 2016
Latest Updates

വീണ്ടും വിവാദം: റിയോയില്‍ വാതുവെച്ച ഐറിഷ് ഒളിംപിക് ടീമംഗം പിടിയില്‍

വീണ്ടും വിവാദം: റിയോയില്‍ വാതുവെച്ച ഐറിഷ് ഒളിംപിക് ടീമംഗം പിടിയില്‍

റിയോ:കഴിഞ്ഞ ദിവസം സമാപിച്ച റിയോ ഒളിംപിക്സിനിടെ അനധികൃതമായി വാതുവെച്ച കുറ്റത്തിന് ഐറിഷ് ഒളിംപിക് ടീമംഗം പിടിയില്‍. ഇന്റര്‍നാണല്‍ ഒളിംപിക് കമ്മറ്റിയുടെ (ഐഒസി) നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ സംഭവത്തെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ഒളിംപിക് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് (ഒസിഐ) പ്രതികരിച്ചത്.

2006ല്‍ പാസാക്കിയ നിയന്ത്രണമനുസരിച്ച് ഒളിംപിക്സിലെ ഏകെങ്കിലും ഒരു പരിപാടിയില്‍ ഏതു തരത്തില്‍ വാതുവെപ്പ് നടത്തുന്നതും ഐഒസി വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് ജനകീയമായതോടെ അതുവഴിയുള്ള വാതുവെപ്പും വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വാതുവെപ്പ് കണ്ടുപിടിക്കാനും തടയാനുമായി 2014 മുതല്‍ ഐഒസിയുടെ കീഴില്‍ ദി ഇന്റഗ്രിറ്റി ബെറ്റിങ് ഇന്റലിജന്‍സ് സിസ്റ്റവും (ഐബിഐഎസ്) പ്രവര്‍ത്തിച്ചുവരുന്നു.

ഇത് ആദ്യമായല്ല ഒരു ഐറിഷ് ഒളിംപ്യന്‍ വാതുവെപ്പിന് പിടിയിലാകുന്നത്. 2008ല്‍ പീറ്റര്‍ ഒ ലിയറി എന്ന ഐറിഷ് ഒളിംപിക് ടീമംഗം വാതുവെപ്പിലൂടെ 3,600 യൂറോ നേടിയിരുന്നു.

Scroll To Top