Friday December 09, 2016
Latest Updates

വീണ്ടും വിലയിടിഞ്ഞു; ടാപ്പിംഗ് പുനരാരംഭിക്കാനാകാതെ റബര്‍ കര്‍ഷകര്‍

വീണ്ടും വിലയിടിഞ്ഞു; ടാപ്പിംഗ് പുനരാരംഭിക്കാനാകാതെ റബര്‍ കര്‍ഷകര്‍

കോട്ടയം: റബര്‍ വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വീണ്ടും വില ഇടിഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച ടാപ്പിംഗ് പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് റബര്‍ കര്‍ഷകര്‍. നേരത്തെ 140 രൂപയ്ക്ക് മുകളില്‍ വില ഉണ്ടായിരുന്നത് ഇപ്പോള്‍ കിലോ 120 രൂപയില്‍ താഴെ ആയിരിക്കുകയാണ്. എന്നാല്‍ വിപണി വില 120 രൂപ ആണെന്നിരിക്കെ കര്‍ഷകന് ലഭിക്കുന്നത് 110 രൂപയില്‍ താഴെ മാത്രമാണ്.

ഇതോടെ തൊഴിലാളികള്‍ക്കുള്ള കൂലിയും ഉല്‍പ്പാദന ചെലവും കഴിഞ്ഞ് കര്‍ഷകന് ഒന്നും ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തി വച്ചതോടെ ടാപ്പിംഗ് തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം കിലോയ്ക്ക് 15ീ രൂപയെങ്കിലും ലഭിക്കാതെ തൊഴിലാളികളെ ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടാകാത്തതും ഇറക്കുമതിയുമാണ് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നത്. ഇതേതുടര്‍ന്ന് പലരും റബര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി നിര്മ്മല സീതാരാമന്‍ പറഞ്ഞു, തന്റെ കേരള സന്ദര്‍ശനത്തിന്റെ പ്രാഥമിക ലക്ഷ്യം അതാണെന്നും അവര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Scroll To Top