Friday December 02, 2016
Latest Updates

വീണ്ടും തോറ്റു ,കണ്ണീര്‍ കടലായി ബ്രസീല്‍ ,നെതര്‍ലാന്‍ഡ്‌സിന് ഗംഭീര വിജയം (0- 3 )

വീണ്ടും തോറ്റു ,കണ്ണീര്‍ കടലായി ബ്രസീല്‍ ,നെതര്‍ലാന്‍ഡ്‌സിന് ഗംഭീര വിജയം (0- 3 )

സാവോപോളോ :വീണ്ടും ഒരിക്കല്‍ കൂടി കളിക്കളത്തില്‍ നാണം കെട്ട് ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളില്‍ നാലാം സ്ഥാനത്തായി.സ്വന്തം നാട്ടില്‍ ഇത് പോലൊരു നാണക്കേട് മറ്റൊരു രാജ്യത്തിനും ലോകകപ്പ് ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല.നെതര്‍ലാന്‍ഡ്‌സിനോട് പൊരുതി നില്ക്കാന്‍ പോലും കരുത്തില്ലാതെയാണ് അവര്‍ പരാജയം ഏറ്റുവാങ്ങിയത്.((0- 3 )

കളി തുടങ്ങുമ്പോള്‍ മുതല്‍ സെമി ഫൈനല്‍ മത്സരം വരെ ഈ മഞ്ഞപ്പടയായിരുന്നു ഒന്നാം സ്ഥാനത്ത്.ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരാണ് ബ്രസീലിന് പിന്നില്‍ അണിനിരന്നത്.

മഞ്ഞക്കടല്‍ പോലെ ഇന്നും പതിനായിരങ്ങളാണ് കളികാണാന്‍ അണിനിരന്നത്.അവസാനം സ്‌റ്റേഡിയം കണ്ണീര്‍ കടലായ കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. മൂന്നാം മിനുട്ടില്‍ വാന്‍ പെര്‍സി പെനാലിറ്റിയിലൂടെ നേടിയ ഗോള്‍ ബ്രസീലിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.തൊട്ടു പിന്നാലെ പതിനേഴാം മിനുട്ടില്‍ ബ്ലിന്ട് നേടിയ ഗോളോടെ അക്ഷരാര്‍ഥത്തില്‍ ബ്രസീല്‍ കളി തോറ്റു.ഓസ്‌കാറും ,ഡേവിഡ് ലൂയിസും സര്‍വ്വശക്തിയുമെടുത്ത് നടത്തിയ മുന്നേറ്റങ്ങള്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് ഏക ആശ്വാസം.വിനാല്‍ഡാം അവസാന മിനുട്ടുകളില്‍ നേടിയ ഗോളോടെ നെതര്‍ലാന്‍ഡ്‌സിന് ഗംഭീര വിജയമായി

bra

ബ്‌ലിന്‍ഡിന്റെ ഗോള്‍

ബ്‌ലിന്‍ഡിന്റെ ഗോള്‍

നഷ്ട്ട സ്വര്‍ഗത്തിലെ രാജകുമാരന്‍... നെയ്മര്‍ കളി കാണാന്‍ എത്തിയപ്പോള്‍

നഷ്ട്ട സ്വര്‍ഗത്തിലെ രാജകുമാരന്‍… നെയ്മര്‍ കളി കാണാന്‍ എത്തിയപ്പോള്‍

നിരാശയോടെ മടക്കം ...സ്‌കോളറി ബ്രസീലിയന്‍ കോച്ച്

നിരാശയോടെ മടക്കം …സ്‌കോളറി ബ്രസീലിയന്‍ കോച്ച്

 

Scroll To Top