Thursday December 08, 2016
Latest Updates

വീണ്ടും കാലാവസ്ഥ രൂക്ഷമാവുന്നു

വീണ്ടും കാലാവസ്ഥ രൂക്ഷമാവുന്നു

ക്ലെയര്‍: ശക്തമായ കാറ്റും വെള്ളപ്പൊക്കവും തുടരുമെന്ന അറിയിപ്പുമായി ക്ലെയര്‍ കൗണ്ടി കൗണ്‍സില്‍ രംഗത്ത്. കൗണ്ടിയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നാണ് കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

അടുത്ത 48 മണിക്കൂറുകളും രാജ്യത്തൊട്ടാകെ കാലാവസ്ഥ വളരെ മോശം അവസ്ഥയില്‍ തുടരുമെന്നാണ് അറിയിപ്പ് സൂചിപ്പിക്കുന്നത്.
ശക്തമായ കാറ്റും മഴയും പല പ്രദേശങ്ങളെയും കൂടുതല്‍ അപകടാവസ്ഥയിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിര്‍ത്താതെ മഴപെയ്യുന്നത് നദികളിലെ അപകടാവസ്ഥ ഉയര്‍ത്തുമെന്നും ഇത് തീരപ്രദേശങ്ങളില്‍ കൂടുതല്‍ വെള്ളം കയറുന്നതിന് കാരണമാവുമെന്നും ലോക്കല്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കൗണ്ടിയില്‍ പല പ്രദേശങ്ങളിലും റോഡുകളിലേക്ക് മരം മുറിഞ്ഞു വീണതിനാല്‍ വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നും കൗണ്ടി കൗണ്‍സില്‍ അറിയിക്കുന്നു. കഴിഞ്ഞ ദിവസത്തെ കാറ്റിലും കൂടുതല്‍ മരങ്ങള്‍ റോഡുകളിലേക്ക് വീണതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി കാലാവസ്ഥ മുന്നറിയിപ്പുകളും റോഡ് സുരക്ഷാ മുന്നറിയിപ്പുകളും ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Scroll To Top