Thursday December 08, 2016
Latest Updates

വീണ്ടും അറ്റ്‌ലാന്റിക് കാറ്റ്,മഴ :രാജ്യത്താകെ ഓറഞ്ച് അലേര്‍ട്ട്

വീണ്ടും അറ്റ്‌ലാന്റിക് കാറ്റ്,മഴ :രാജ്യത്താകെ ഓറഞ്ച് അലേര്‍ട്ട്

ഡബ്ലിന്‍ :അറ്റ്‌ലാന്റിക് കാറ്റിന്റെ ആക്രമണം ഇന്നും അയര്‍ലണ്ടിന്റെ പല ഭാഗങ്ങളിലും പ്രതീക്ഷിക്കാമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്താകമാനം ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

75,000ത്തില്‍പ്പരം വീടുകളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൈദ്യുതി മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വീശിയടിച്ച കാറ്റ് പല ലൈനുകളിലും മരങ്ങളും മറ്റും പൊട്ടി വീഴുന്നതിനും കാരണമായിട്ടുണ്ട്. കോര്‍ക്കിനെയും കെറിയെയുമാണ് ഈ കാലാവസ്ഥ കൂടുതല്‍ മോശമായി ബാധിച്ചിട്ടുള്ളത്.എന്നാല്‍ വൈദ്യുതി തടസം എപ്പോള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടുമെന്നുള്ളത് പറയാന്‍ സാധിക്കില്ലെന്നാണ് ഇഎസ്ബി അറിയിച്ചിരിക്കുന്നത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇതിനകം തന്നെ അറിയിച്ചിരുന്നു. കൂടാതെ കൊണാട്ട്, ലോംഗ്‌ഫോര്‍ഡ്, വെസ്റ്റ്മീത്ത്, മീത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മൂന്ന് സെന്റി മീറ്റര്‍ ഉയരത്തില്‍ വരെ സ്‌നോ വീണേക്കാം .

കഴിഞ്ഞ ബുധനാഴ്ച്ച ഉണ്ടായ കാറ്റിന്റെ അത്രയും ശക്തി തുടര്‍ന്നു വീശുന്ന കാറ്റിനുണ്ടാവില്ലെന്നാണ് വിദഗ്ദ്ധര്‍ അറിയിക്കുന്നത്. കോര്‍ക്കിനാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യത എന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.വെള്ളപ്പൊക്ക സാധ്യതയും ഇവിടെയുണ്ട്

Scroll To Top