Sunday December 04, 2016
Latest Updates

വീഡിയോ ഗെയിമുകള്‍ കുട്ടികളെ അക്രമണകാരികളാക്കില്ല

വീഡിയോ ഗെയിമുകള്‍ കുട്ടികളെ അക്രമണകാരികളാക്കില്ല

അക്രമണ സ്വഭാവമുള്ള വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ ആക്രമണ വാസന വളര്‍ത്തും എന്നാ ധാരണ തിരുത്തി പുതിയ പഠനം. ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ വകയാണ് പഠനം. എന്തു തരം ഗെയിമുകള്‍ കളിക്കുന്നു എന്നതിലല്ല എത്ര നേരം കളിക്കുന്നു എന്നതിലാണ് കാര്യം എന്നാണു ഇവര്‍ പറയുന്നത്.

പഠനത്തിനു വിധേയമാക്കിയ 217 കൌമാരക്കാരില്‍ 110 പേര്‍ ആണ്‍ കുട്ടികളും 107 പേര്‍ പെണ്‍കുട്ടികളും ആണ്. ഇവരില്‍ കുറച്ചു സമയം മാത്രം ഗെയിം കളിക്കുന്നവര്‍ പഠന കാര്യത്തിലടക്കം വളരെ സമര്‍ത്ഥരാണ്. എന്നാല്‍ ദിവസത്തില്‍ കൂടുതല്‍ സമയവും ഗെയിം കളിച്ചു കൊണ്ടിരിക്കുന്നവരില്‍ സ്വഭാവ വൈകല്യങ്ങള്‍ പ്രകടമാണെന്നും പഠനം പറയുന്നു.

കുട്ടികളുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയുള്ള നിരന്തര നിരീക്ഷനത്തിലൂടെയാണ് കുട്ടികളുടെ സ്വഭാവ രീതികള്‍ മനാസ്സിലാക്കിയത്.

 

Scroll To Top