Friday December 09, 2016
Latest Updates

വീട്ടുടമകള്‍ക്കുള്ള നികുതി ഇളവ് പിന്‍വലിക്കുന്നു

വീട്ടുടമകള്‍ക്കുള്ള നികുതി ഇളവ് പിന്‍വലിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീട്ടുടമകള്‍ക്കുള്ള നികുതി ഇളവ് പിന്‍വലിക്കുന്നു. 2017 ഡിസംബറോടെ നികുതി ഇളവ് പൂര്‍ണ്ണമായി പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ വരെ വാങ്ങിയ വീടുകളുടെ നികുതി ഇളവാണ് പിന്‍വലിക്കുന്നത്. ഇതോടെ വീട്ടുടമസ്ഥര്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലാകും.

അയര്‍ലണ്ടില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് വീട് വാങ്ങാന്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കാണ് നേരിയ നികുതി ഇളവ് നല്‍കിയത്. ഇതിലൂടെ 330 യൂറോ വരെ പ്രതിവര്‍ഷ മോര്‍ട്ട്‌ഗേജ് അടവില്‍ പലര്‍ക്കും കുറവ് ലഭിച്ചിരുന്നു. 

2012 ലെ ബജറ്റില്‍ നികുതി ഇളവ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. 2004 നും 2008 നും ഇടയ്ക്ക് മോര്‍ട്ട്‌ഗേജ് വാങ്ങിയവരുടെ നികുതി ഇളവാണ് ഇരട്ടിയാക്കിയത്. എന്നാല്‍ ഈ ഇളവുകള്‍ എല്ലാം നിര്‍ത്തലാക്കാനാണ് പുതിയ തീരുമാനം.

മോര്‍ട്ട്‌ഗേജ് ബാധ്യതയുള്ള ഏകദേശം 340,734 പേര്‍ക്ക് നികുതി ഇളവ് ലഭിച്ചിരുന്നു. നികുതി ഇളവ് നല്‍കുന്നതിലൂടെ പ്രതിവര്‍ഷം ഖജനാവിലേക്ക് ലഭിക്കേണ്ട 112 മില്യന്‍ യൂറോ നഷ്ടം സംഭവിച്ചിരുന്നു. ഫിനാഫാല്‍ പ്രതിനിധി മൈക്കല്‍ മഗ്രാത്തിന്റെ ഒരു ചോദ്യത്തിനു മറുപടിയായി ധനകാര്യ മന്ത്രി മൈക്കല്‍ നൂനന്‍ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.

Scroll To Top