Sunday December 04, 2016
Latest Updates

വീട്ടില്‍ നടന്ന മോഷണത്തിനെതിരെ പരാതി നല്‍കി ബിജെപി എംപി വെട്ടിലായി

വീട്ടില്‍ നടന്ന മോഷണത്തിനെതിരെ പരാതി നല്‍കി ബിജെപി എംപി വെട്ടിലായി

പാറ്റ്‌ന: സ്വന്തം വീട്ടില്‍ നടന്ന മോഷണത്തിനെതിരെ പരാതി നല്‍കി പരാതിക്കാരന്‍ തന്നെ കുരുക്കിലായി. ബീഹാറിലെ മുതിര്‍ന്ന ബിജെപി നേതാവും നവാദ എംപിയുമായ ഗിരിരാജ് സിംഗാണ് വെട്ടിലായിരിക്കുന്നത്. തന്റെ വീട്ടില്‍ നിന്ന് 50000 രൂപയും ഏതാനും ആഭരണങ്ങളും നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംപി പരാതി നല്‍കിയത്. എന്നാല്‍ തനിക്ക് 1.4 കോടി രൂപ ലഭിച്ചുവെന്നു കള്ളന്‍ വെളിപ്പെടുത്തി. ഇതോടെ ബാക്കി പണത്തിന്റെ ഉറവിടം വെളിപ്പെടുത്താനാകാതെ എംപി വെട്ടിലായിരിക്കുകയാണ്.

1.4 കോടി രൂപ, 600 യുഎസ് ഡോളര്‍ , സ്വര്‍ണ്ണംവെളളി ആഭരണങ്ങള്‍, ആറു ആഡംബര വാച്ചുകള്‍ എന്നിവയാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഗിരിരാജ് സിംഗിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. സംഭവുമായി ബന്ധപ്പെട്ടു ദിനേശ് കുമാര് എന്നയാള്‍ അറസ്റ്റിലാവുകയും ചെയ്തു. നാല് സ്യൂട്ട് കേസുകളുമായി ഓട്ടോയില്‍ കയറിയ യുവാവിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. ഹാജിപ്പൂരിലെക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

കണക്കില്‍പ്പെടാത്ത പണം വീട്ടില്‍ സൂക്ഷിച്ച എംപിക്കെതിരെ അന്വേഷണം വേണമെന്ന് ജെഡിയു ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഗിരിരാജ് സിംഗ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു ഡല്‍ഹിലായിരുന്നപ്പോഴാണ് മോഷണം നടന്നത്. മോഡിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായ ബിജെപി നേതാവാണ് ഗിരിരാജ് സിംഗ്.

Scroll To Top