Friday December 09, 2016
Latest Updates

വീട്ടിലെ ചോര്‍ച്ചയ്ക്ക് ബില്‍ഡര്‍ മൂന്ന് ലക്ഷത്തോളം യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വീട്ടിലെ ചോര്‍ച്ചയ്ക്ക് ബില്‍ഡര്‍ മൂന്ന് ലക്ഷത്തോളം യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ഡബ്ലിന്‍: പുതിയതായി നിര്‍മ്മിച്ച വീട്ടിലെ ചോര്‍ച്ചയ്ക്ക് ബില്‍ഡര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ലോത്തിലെ ഡോള്‍റെസ്, സ്റ്റീഫന്‍ നിമ്മോ ദമ്പതികള്‍ക്കാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. ലോത്തിലെ
താലാന്‍സ്ഫീല്‍ഡില്‍ ഇവര്‍ നിര്‍മ്മിച്ച വീട്ടിലാണ് ചോര്‍ച്ച ഉണ്ടായത്. മല്‍റീഡ് എന്ന ബില്‍ഡറാണ് ദമ്പതികള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ച് നല്‍കിയത്.

എന്നാല്‍ വീട് പണി കഴിഞ്ഞിട്ടും ദമ്പതികള്‍ക്ക് ഒരു ദിവസം പോലും പുതിയ വീട്ടില്‍ സമാധാനമായി തല ചായ്ക്കാന്‍ കഴിഞ്ഞില്ല. മഴ പെയ്താല്‍ വെള്ളം മുഴുവന്‍ അകത്ത് വീഴുന്ന അവസ്ഥയാണ്. ഇതേതുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും താമസിക്കേണ്ടി വന്നതായി ഇവര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് ഡോള്‍റെസ്, സ്റ്റീഫന്‍ നിമ്മോ ദമ്പതികള്‍ കോടതിയെ സമീപിച്ചത്. 326,000 യൂറോയാണ് ദമ്പതികള്‍ വീട്
നിര്‍മ്മാണത്തിനായി കമ്പനിക്ക് നല്‍കിയത്.

എന്നാല്‍ ചോര്‍ച്ച തുടങ്ങിയതിനാല്‍ കമ്പനി 291,000 യൂറോ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ദമ്പതികള്‍ തങ്ങളുടെ സ്വപ്ന ഭവനം എന്ന നിലയ്ക്കാണ് വീട് നിര്‍മ്മിച്ചത്. എന്നാല്‍ ആശിച്ച് മോഹിച്ച് പണിത വീട് ദമ്പതികള്‍ക്ക് ദുസ്വപ്നമായി മാറിയെന്ന് കോടതി നിരീക്ഷിച്ചു. ബില്‍ഡര്‍മാര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ മോശം ഗുണനിലവാരത്തിനെതിരെ നിരവധി പേര്‍ കോടതിയെ സമീപിക്കുന്നുണ്ടെന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി.

Scroll To Top