Monday December 05, 2016
Latest Updates

വീടുകള്‍ക്ക് പുതിയ പോസ്റ്റല്‍ കോഡ് അടുത്തവര്‍ഷം മുതല്‍ ; ഓരോ വിലാസക്കാരനും ലൊക്കേഷന്‍ കോഡ് 

വീടുകള്‍ക്ക് പുതിയ പോസ്റ്റല്‍ കോഡ് അടുത്തവര്‍ഷം മുതല്‍ ; ഓരോ വിലാസക്കാരനും ലൊക്കേഷന്‍ കോഡ് 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പോസ്റ്റല്‍ കോഡുകള്‍ മാറുന്നതിന്റെ ഭാഗമായി പുതിയ തപാല്‍ കോഡുകള്‍ സംബന്ധിച്ച് ഗവണ്‍മെന്റ് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. അടുത്ത വര്‍ഷം മുതലാണ് പുതിയ തപാല്‍ കോഡുകള്‍ നിലവില്‍ വരിക. എയര്‍കോഡ് എന്നറിയപ്പെടുന്ന പുതിയ തപാല്‍ കോഡ് സംവിധാനം ഓരോ വ്യക്തിയുടെയും വിലാസം വെവ്വേറെ തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണ്. എയര്‍കോഡ് ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

അടുത്ത വര്‍ഷത്തോടെ അയര്‍ലണ്ടിലെ ഓരോ വിലാസക്കാരനെയും പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്ന ഒരു കോഡ് ഓരോരൂത്തര്‍ക്കും ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ഒരു പോസ്റ്റല്‍ ഓഫീസിന് കീഴിലുള്ള എല്ലാ വീടുകള്‍ക്കും കൂടി ഒരു പോസ്റ്റല്‍ കോഡാണ് ലഭിക്കുക. എന്നാല്‍ അയര്‍ലണ്ടില്‍ പുതിയതായി നിലവില്‍ വരുന്ന സംവിധാനം ഓരോ വിലാസക്കാരനും പ്രത്യേകം തപാല്‍ കോഡ് ലഭിക്കും. ഇതിലൂടെ വിലാസക്കാരന്‍ താമസിക്കുന്ന സ്ഥലം, പോസ്റ്റര്‍ ഏരിയ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും. പുതിയ തപാല്‍ കോഡ് സംവിധാനം കേവലം ഒരു പോസ്റ്റല്‍ കോഡ് എന്നതിനപ്പുറം ലൊക്കേഷന്‍ കോഡ് കൂടിയാണെന്ന് പോസ്റ്റല്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. 

എഴക്കമുള്ള പുതിയ തപാല്‍ കോഡിന് റൂട്ടിംഗ് കീ, യുണീക്ക് ഐഡന്റിഫയര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഫോണ്‍ നമ്പറിലെ പ്രിഫിക്‌സ് അക്കത്തോട് കൂടിയ ഭാഗമാണ് റൂട്ടിംഗ് കീ, ഓരോ വിലാസക്കാരനെയും തിരിച്ചറിയാന്‍ കഴിയുന്ന രണ്ടാമത്തെ ഭാഗമാണ് യുണീക്ക് ഐഡന്റിഫയര്‍. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം അവസാനം മുതല്‍ക്കെ പുതിയ കോഡ് ലഭിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വീടുകള്‍ക്ക് അടുത്തവര്‍ഷമേ പുതിയ കോഡ് ലഭിക്കൂ. 

Scroll To Top