Friday December 09, 2016
Latest Updates

വീടില്ലാത്തവര്‍ക്ക് വത്തിക്കാന്‍ വക ഷേവിംഗും കട്ടിംഗും !

വീടില്ലാത്തവര്‍ക്ക് വത്തിക്കാന്‍ വക ഷേവിംഗും കട്ടിംഗും !

വത്തിക്കാന്‍ സിറ്റി: വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വത്തിക്കാനില്‍ ഇനിമുതല്‍ സൗജന്യമായി മുടി വെട്ടിയും മുഖം വടിച്ചും കൊടുക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഭിമുഖ്യത്തില്‍ തയാറാക്കിയ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ സേവനം.

എല്ലാ തിങ്കളാഴ്ചകളിലും, സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്ന ബാര്‍ബര്‍മാരാണ് ഇതു ചെയ്തുകൊടുക്കുന്നത്. വീടില്ലാത്തവര്‍ക്കായി നഗരത്തില്‍ ഉടനീളം ടോയ്‌ലറ്റുകളും കുളിമുറികളും സ്ഥാപിച്ചിരുന്നു. 

ആര്‍ച്ച്ബിഷപ് കോണ്‍റാഡ് ക്രായേവ്‌സ്‌കിയില്‍നിന്ന് വിരുന്നിനു ക്ഷണം കിട്ടിയ ഒരു ദരിദ്രന്‍, തനിക്കു ദുര്‍ഗന്ധമാണെന്നാരോപിച്ച് പോകാന്‍ വിസമ്മതിച്ച സംഭവത്തെത്തുടര്‍ന്നാണ് ഇത്തരം നടപടികള്‍ തുടങ്ങിയത്.

Scroll To Top