Sunday December 04, 2016
Latest Updates

വീടിന്റെ വലിപ്പത്തിനനുസരിച്ച് കുടിവെള്ളത്തിന് ചാര്‍ജ് നിശ്ചയിക്കുമെന്ന് ഐറിഷ് വാട്ടര്‍

വീടിന്റെ വലിപ്പത്തിനനുസരിച്ച് കുടിവെള്ളത്തിന് ചാര്‍ജ് നിശ്ചയിക്കുമെന്ന് ഐറിഷ് വാട്ടര്‍

ഡബ്ലിന്‍ :വലിയ വീടുകളില്‍ താമസിക്കുന്നവരില്‍ നിന്നും കുടിവെള്ളത്തിന് കൂടുതല്‍ തുക വിലയായി ഈടാക്കും.കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ ഇനി വീടിന്റെ വലിപ്പത്തിനനുസരിച്ചും ഈടാക്കാനാണ് ഐറിഷ് വാട്ടര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്

വലിയ വീടുകളില്‍ ഒരാള്‍ താമസിച്ചാലും താരതമ്യേനെ വലിയ ചാര്‍ജ് ഈടാക്കപ്പെടും .അതേ സമയം കൂടുതല്‍ ആള്‍ക്കാര്‍ താമസിക്കുന്ന ചെറിയ വീടുകളിലും ചാര്‍ജ് അതിനേക്കാള്‍ കുറഞ്ഞതായിരിക്കും.

വാര്‍ഷികാടിസ്ഥാനത്തില്‍ ഒരു കുടുംബം 250 മുതല്‍ 300 യൂറോ വരെ വാട്ടര്‍ ചാര്‍ജായി കൊടുക്കേണ്ടി വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതു വരെയായി സൗജന്യ അലവന്‍സുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

അറ്റകുറ്റ പണികള്‍ക്കും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നകതിനും മികച്ച രീതിയിലുള്ള വെള്ളം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനുമായി 50മില്ല്യന്‍ യൂറോയോളമാണ് ഐറിഷ് വാട്ടര്‍ അതോറിറ്റി ചിലവഴിച്ചിരിക്കുന്നത്.

Scroll To Top