Monday December 05, 2016
Latest Updates

വി ഗാര്‍ഡിന്റെ വിറ്റുവരവ് ആദ്യമായി 1500 കോടി കവിഞ്ഞു

വി ഗാര്‍ഡിന്റെ വിറ്റുവരവ് ആദ്യമായി 1500 കോടി കവിഞ്ഞു

കൊച്ചി: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക് ഉല്പ്പന്ന നിര്‍മ്മാതാക്കളായ വി ഗാര്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 1,517.14 കോടിയായി. തൊട്ട് മുന്‍ വര്‍ഷത്തെ 1,358.30 കോടി രൂപയുടെ വിറ്റുവരവുമായി താരതമ്യം ചെയ്താല്‍ 11.70 ശതമാനം വളര്‍ച്ചയാണ് കമ്പനി ഈ വര്‍ഷം നേടിയത്. കമ്പനിയുടെ അറ്റാദായത്തിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അറ്റാദായം 62.92 കോടിയില്‍ നിന്ന് 70.13 കോടിയായി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അറ്റാദായത്തില്‍ 129 ശതമാനം വര്‍ദ്ധനയാണുണ്ടായത്. വിറ്റുവരവ് 12 ശതമാനം ഉയര്‍ന്ന് 422.25 കോടിയായും വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിലെ ലാഭ വിഹിതത്തില്‍ നിന്ന് ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 4.50 രൂപ വീതം നല്കാനും തീരുമാനിച്ചു.

Scroll To Top