Friday December 09, 2016
Latest Updates

വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് ബദലായി ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് നിലവില്‍ വന്നു

വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് ബദലായി ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് നിലവില്‍ വന്നു

ന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് നിലവില്‍ വന്നു. ആഗോള ഭീമന്മാരായ വിസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് എന്നിവയ്ക്ക് കനത്ത് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് നിലവില്‍ വന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് കാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ പണമിടപാടിനു സ്വന്തമായി കാര്‍ഡുള്ള രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്.

എ.ടി.എം. കിയോസ്‌കുകളില്‍ നിന്ന് പണമെടുക്കാനും വ്യാപാര ഇടപാടുകള്‍ക്കും റുപേ  കാര്‍ഡ് ഉപയോഗിക്കാം. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് കാര്‍ഡ് പുറത്തിറക്കിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ റുപേ കാര്‍ഡ് ലഭിക്കും.

രാജ്യത്തെ എല്ലാ എ.ടി.എമ്മുകളിലും 90 ശതമാനത്തോളം ഷോപ്പുകളിലും ആയിരക്കണക്കിന് ഓണ്‍ലൈന്‍ സ്‌റ്റൊരുകളിലും റുപേ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്താം. 2015ഓടെ റുപേ ക്രെഡിറ്റ് കാര്‍ഡും പുറത്തിറക്കും. വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനു ബാങ്കുകള്‍ വന്‍ തുക ഈടാക്കുമ്പോള്‍ റുപേ കാര്‍ഡ് സൌജന്യമാണ്.

Scroll To Top