Tuesday December 06, 2016
Latest Updates

വിശ്വാസ വോട്ടു തേടും മുമ്പേ മാഞ്ചി രാജിവെച്ചു 

വിശ്വാസ വോട്ടു തേടും മുമ്പേ മാഞ്ചി രാജിവെച്ചു 

പട്‌ന : ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവച്ചു. ബിഹാറില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുമ്പാണ് രാജി. ഗവര്‍ണര്‍ കെ എന്‍ ത്രിപതിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി പ്രഖ്യാപനം. മാഞ്ചിക്കൊപ്പമുള്ള നാല് എം എല്‍ എമാരെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്നലെ ബിഹാര്‍ ഹൈക്കോടതി വിലക്കിയിരുന്നു. 

വിശ്വാസവോട്ടില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് മാഞ്ചി രാജി വച്ചിരിക്കുന്നത്. രാവിലെ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. 12 ജെഡിയു എം എല്‍ എമാര്‍ക്ക് പുറമേ 87 ബിജെപി എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു മാഞ്ചിയുടെ വാദം.

എന്നാല്‍ വിശ്വാസവോട്ട് നേടാനാവില്ലെന്ന് ഉറപ്പായതോടെയാണ് രാജി. രാവിലെ ഗവര്‍ണര്‍ കെ.എന്‍.ത്രിപാഠിയെ രാജ്ഭവനിലെത്തി കണ്ടാണ് മാഞ്ജി രാജി സമര്‍പ്പിച്ചത്.

Scroll To Top