Friday December 09, 2016
Latest Updates

വിശ്വാസ വര്‍ഷം :കുടുംബവിശുദ്ധീകരണ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 വരെ

വിശ്വാസ വര്‍ഷം :കുടുംബവിശുദ്ധീകരണ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 വരെ

 

ഡബ്ലിന്‍ സിറോ മലബാര്‍ സഭ വിശ്വാസ വര്‍ഷ ആചരണത്തിന്റെ ഭാഗമായി വിശ്വാസികള്‍ക്കായി ഒരുക്കുന്ന കുടുംബവിശുദ്ധീകരണ ധ്യാനത്തിന്റെയും ക്രിസ്റ്റീന്‍ ധ്യാനത്തിന്റെയും രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് അവസാനിക്കുന്നു.

. സെപ്റ്റംബര്‍ 14, 15 തിയ്യതികളിള്‍ ബ്ലാഞ്ചസ്‌ടൌണ്‍ പിബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം. ധ്യാനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂനിയര്‍ ഇന്‍ഫന്റ്‌സ്, സീനിയര്‍ ഇന്‍ഫന്റ്‌സ്, 1, 2 എന്നി ക്ലാസ്സുകളിലുള്ള കുട്ടികളുടെ വിഭാഗം, 3 മുതല്‍ 6 വരെ ക്ലാസ്സിലുള്ള കുട്ടികള്‍, 7 മുതല്‍ മുതിര്‍ന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെടുന്ന വിഭാഗം, ദമ്പതികളും വിവാഹത്തിനായി തയ്യാറെടുക്കുന്നവരുമടങ്ങിയ ഒരു വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് ധ്യാനാനുബന്ധമായ ക്ലാസുകളും പ്രഭാഷണങ്ങളും ഒരുക്കുന്നത്.

ഫാ . ജോസഫ് പുത്തന്‍പുരക്കലാണ് ദമ്പതി ധ്യാനം നയിക്കുന്നത്.

ദൈവസ്‌നേഹം, യേശു എന്റെ കൂട്ടുകാരന്‍, വിശ്വാസവും ജീവിതവും, പാവവും അനുതാപവും, കൂദാശ അധിഷ്ഠിത ജീവിതം സമഗ്ര ജീവിതം, സാങ്കേതിക വിദ്യയുടെ ഗുണവും ദോഷവും എന്നി വിഷയങ്ങളെ ആസ്പദമാക്കി ഫാ. എമ്മന്‍ ബ്രൂക്ക്, മതാധ്യപകര്‍, ജീസസ് യൂത്ത് എന്നിവരുടെ നേതൃത്വത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കുട്ടികളുടെ ധ്യാനം നയിക്കപെടുന്നത്.
.
ധ്യാനസംബന്ധമായ വിവരങ്ങള്‍ക്ക് www.syromalabar.ie/‎ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ, സിറോ മലബാര്‍ സഭ ചാപ്ലൈന്‍സിനെയോ, ബ്ലാഞ്ചസ്‌ടൌണ്‍ കമ്മിറ്റി ഭാരവാഹികളെയോ, സഭായോഗം ഭാരവാഹികളെയോ, ബന്ധപെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ജോസ് ഭരണികുളങ്ങര 0899741568
ഫാ. മനോജ് പൊന്‍കാട്ടില്‍ 0877099811

Scroll To Top