Friday December 09, 2016
Latest Updates

വിശ്വാസികള്‍ക്ക് നികുതി; ജര്‍മന്‍ കത്തോലിക്ക സഭയില്‍ നിന്നും വ്യാപക കൊഴിഞ്ഞു പോക്ക്

വിശ്വാസികള്‍ക്ക് നികുതി; ജര്‍മന്‍ കത്തോലിക്ക സഭയില്‍ നിന്നും വ്യാപക കൊഴിഞ്ഞു പോക്ക്

ബെര്‍ലിന്‍: ജര്‍മന്‍ കത്തോലിക്ക സഭയില്‍ നിന്നും പ്രോട്ടസ്ട്ടന്റ്‌റ് സഭയില്‍ നിന്നും വ്യാപക കൊഴിഞ്ഞു പോക്ക്. പള്ളിയില്‍ പോകുന്നവര്‍ക്കുള്ള നികുതിയില്‍ പ്രതിഷേധിച്ചാണ് വിശ്വാസികള്‍ സഭ വിട്ടു പോകുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനമോ അതിലധികം പേരോ സഭ വിട്ടു പോയെന്നാണ് കണക്ക്. 8 മുതല്‍ 9 ശതമാനം വരെയാണ് ജര്‍മന്‍ ടാക്‌സ് അധികൃതര്‍ സഭ വിശ്വാസികളില്‍ നിന്ന് നികുതി ഈടാക്കുന്നത്. 

പുരോഹിതരുടെ ശമ്പളം കൊടുക്കുന്നതിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കും വേണ്ടിയാണ് വിശ്വാസികളില്‍ നിന്ന് ഈ നികുതി പിരിക്കുന്നത്. വാര്‍ഷിക ടാക്‌സ് ബില്ലില്‍ വരുന്ന അധിക നികുതി ഭാരതത്തില്‍ നിന്ന് രക്ഷപെടുന്നതിനാണ് വിശ്വാസികള്‍ സഭ അംഗത്വം ഉപേക്ഷിക്കുന്നത്. ഔദ്യോഗികമായി സഭ അംഗത്വം ഉപേക്ഷിച്ചതായി തെളിവ് നല്‍കിയാല്‍ മാത്രമേ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ കഴിയൂ. 

വാര്‍ഷിക നികുതിയില്‍ 801 യൂറോ വരെയാണ് ജര്‍മന്‍ നികുതി വകുപ്പ് വിശ്വാസികളില്‍ നിന്ന് പിരിച്ച് എടുക്കുന്നത്. അതേസമയം അടുത്ത വര്‍ഷം മുതല്‍ ഈ നികുതി നിര്‍ത്തി വയ്ക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. സഭയില്‍ നിന്ന് വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷമായ സാഹചര്യത്തിലാണ് നികുതി പിരിക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ ആലോചിക്കുന്നത്‌

Scroll To Top