Monday December 05, 2016
Latest Updates

വിശ്വാസവര്‍ഷാചരണം :കോര്‍ക്കില്‍ ത്രിദിന ക്രിസ്റ്റീന്‍ ധ്യാനം ഒക്ടോബര്‍ 26 ന് ആരംഭിക്കും

വിശ്വാസവര്‍ഷാചരണം :കോര്‍ക്കില്‍ ത്രിദിന ക്രിസ്റ്റീന്‍ ധ്യാനം ഒക്ടോബര്‍ 26 ന് ആരംഭിക്കും

കോര്‍ക്ക്:വിശ്വാസ വര്‍ഷാചരണത്തോട് അനുബന്ധിച്ചു കോര്‍ക്കിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്റ്റീന്‍ ധ്യാനം ഒക്ടോബര്‍ 26,27,28 (ശനി ,ഞായര്‍ ,തിങ്കള്‍ )തിയതികളില്‍ നടത്തപ്പെടും.

ക്ലൊഗീനിലെ ദി ചര്‍ച്ച് ഓഫ് ദി മോസ്റ്റ് പ്രഷ്യസ് ദേവാലയത്തില്‍ രാവിലെ 10 മുതല്‍ 5 മണി വരെയാണ് ധ്യാനം.ഫാ.ബിജോ ജോസഫിനോടൊപ്പം ക്രിസ്റ്റീനിന്റെ സ്ഥാപക കൂടിയായ മേരിക്കുട്ടി പുത്തന്‍പുരയ്ക്കലും കോര്‍ക്കിലെ ധ്യാനത്തിന് നേതൃത്വം നല്‍കും.

ആറു വയസിന് മേല്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സംബന്ധിക്കാവുന്ന ധ്യാനത്തോടനുബന്ധിച്ച് അവര്‍ക്കായുള്ള കൗണ്‍സിലിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട് .

കോര്‍ക്കിന് വെളിയില്‍ നിന്നും ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി താമസ സൗകര്യങ്ങള്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു .
സമാപന ദിവസം മാതാപിതാക്കള്‍ക്കായി ഒരു അര്‍ദ്ധദിന സെമിനാറും ഉണ്ടായിരിക്കുന്നതാണ്,
ധ്യാനത്തില്‍ സംബന്ധിക്കാന്‍ താല്‍പര്യമുള്ളവര്‍ വേദോപദേശ പ്രധാനാധ്യാപകരായ ജെയ്‌സണ്‍ ജോസഫുമായോ (0870 642 676 )ബിജു പൗലോസുമായോ (0877862 640 )ബന്ധപ്പെട്ട് പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

http://www.corksyromalabar.com/the-christeen-retreat>”

Scroll To Top