Sunday December 04, 2016
Latest Updates

വിശുദ്ധ പദവി: വത്തിക്കാനില്‍ പോയ നൂറിലധികം മലയാളികള്‍ തിരിച്ച് വന്നിട്ടില്ല; ജോലി തേടി മുങ്ങി?

വിശുദ്ധ പദവി: വത്തിക്കാനില്‍ പോയ നൂറിലധികം മലയാളികള്‍ തിരിച്ച് വന്നിട്ടില്ല; ജോലി തേടി മുങ്ങി?

വത്തിക്കാന്‍ സിറ്റി: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് പോയ നൂറിലധികം മലയാളികള്‍ തിരിച്ച് വന്നിട്ടില്ലെന്ന് പരാതി. ഇത് സംബന്ധിച്ച് കൊച്ചിയിലെ ട്രാവല്‍ ഏജന്‍സി പോലീസിനു പരാതി നല്‍കി. പതിനായിരത്തിലധികം മലയാളികളാണ് വിശുദ്ധ പദവി പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനില്‍ എത്തിയത്.

റോമിലും വെനീസിലുമായാണ് കേരളത്തില്‍ നിന്ന് പോയവര്‍ വിമാനമിറങ്ങിയത്. ഇവരില്‍ ഒരു വിഭാഗം വിശുദ്ധ പദവി പ്രഖ്യാപനത്തിന് മുമ്പ് തന്നെ മുങ്ങി. മറ്റൊരു കൂട്ടര്‍ വിശുദ്ധ പദവി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മുങ്ങി. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സി ഇറ്റാലിയന്‍ കോണ്‍സുലേറ്റിനെനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

വിശുദ്ധ പദവി പ്രഖ്യാപനത്തിന് എത്തിയവര്‍ക്ക് പത്ത് ദിവസത്തെ വിസയാണ് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് അനുവദിച്ചിരുന്നത്. ഇന്ന് പത്ത് ദിവസം പൂര്‍ത്തിയാകുമ്പോഴും നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടില്ല. ഇവര്‍ ജോലി തേടി മുങ്ങിയതാകാമെന്നാണ് ട്രാവല്‍ ഏജന്‍സി സംശയം പ്രകടിപ്പിക്കുന്നത്. മുങ്ങിയവരില്‍ ഭൂരിപക്ഷം പേരും സ്ത്രീകളാണ്.

Scroll To Top