Friday December 09, 2016
Latest Updates

വിശുദ്ധ കന്യാമറിയത്തിന്റെ മുത്തശി ഇസ്‌മെരിയയെന്ന് ലിമറിക്കിലെ ഗവേഷക

വിശുദ്ധ കന്യാമറിയത്തിന്റെ മുത്തശി ഇസ്‌മെരിയയെന്ന് ലിമറിക്കിലെ ഗവേഷക
ലിമറിക്ക്: യേശു ക്രിസ്തുവിന്റെ മുതുമുത്തശിയും വിശുദ്ധ കന്യാമറിയത്തിന്റെ മുത്തശിയും ഇസ്‌മെരിയ എന്ന് പേരുള്ള ഒരു വൃദ്ധയാണെന്ന് ഐറിഷ് ചരിത്ര ഗവേഷക. ലിമെറിക്ക് യൂണിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപികയും ഗവേഷകയുമായ കാതറിന്‍ ലോലെസാണ് ഈ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നത്.

ഫ്‌ലൊരെന്റിന്‍ മധ്യകാലഘട്ടത്തിലെ കയ്യെഴുത്ത് പ്രതികളില്‍ നിന്നാണ് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചതെന്നും കാതറിന്‍ ലോലെസ് പറയുന്നു. ബൈബിളില്‍ കന്യാമറിയത്തിന്റെ മുത്തശിയെക്കുറിച്ച് കാര്യമായ പരാമര്‍ശമില്ല. കന്യാമറിയത്തെക്കുറിച്ച് പോലും വളരെ കുറഞ്ഞ വെളിപ്പെടുത്തലുകലെയുള്ളൂ.ഇതേതുടര്‍ന്നാണ് ഇത് സംബന്ധിച്ച പഠനം നടത്തിയതെന്ന് കാതറിന്‍ പറഞ്ഞു.

കാതറിന്റെ കണ്ടെത്തല്‍ അഭിനന്ദനാര്‍ഹമാണെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ഗവേഷകന്‍ ജോര്‍ജ് ഫെര്‍സോകോ പറഞ്ഞു. ഇസ്‌മെരിയയെക്കുറിച്ച് കാതറിന്‍ കണ്ടെത്തിയ വിവരങ്ങള്‍ മധ്യകാല ചരിത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശുദ്ധ കന്യാമറിയത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് നടക്കുന്ന ആദ്യ പഠനമാണ് ഇതെന്ന് ഗവേഷകര്‍ പറഞ്ഞു.

ഫ്‌ലോറന്‍സ് നാഷണല്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് ലഭിച്ച പതിനാലാം നൂറ്റാണ്ടിലെയും പതിനഞ്ചാം നൂറ്റാണ്ടിലെയും കയ്യെഴുത്ത് പ്രതികളില്‍ നിന്നാണ് കന്യാമറിയത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ രേഖകള്‍ കണ്ടെത്തിയതെന്ന് കാതറിന്‍ പറഞ്ഞു.ഇസ്‌മെരിയയെ ചരിത്രത്തില്‍ എപ്പോഴോ പുരാതന കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ സഭ സൂക്ഷിച്ചിട്ടില്ല.

പഠനത്തില്‍ കണ്ടെത്തിയത് പ്രകാരം ഇസ്‌മെരിയ, നബോന്‍ എന്നയാളുടെ മകളാണ്. ഇസ്രായേലിന്റെപാരമ്പര്യം അവകാശപ്പെടുന്ന സാന്റോ ലിസോ എന്നയാളെയാണ് അവര്‍ വിവാഹം കഴിച്ചത്. ഇസ്‌മെരിയയുടെ മരണ സമയത്ത് യേശുവും മഗ്ദലന മറിയവും 12 ശിഷ്യന്‍മാറും സമീപത്ത് ഉണ്ടായിരുന്നതായും പഠനം വെളിപ്പെടുത്തുന്നു.
Scroll To Top