Sunday December 04, 2016
Latest Updates

വിശുദ്ധ ഒലിവര്‍ പ്ലങ്കറ്റ് പ്രത്യക്ഷപ്പെട്ടുവെന്ന് പ്രചരണം ലൗത്തിലെ പള്ളിയിലേക്ക് വിശ്വാസി പ്രവാഹം

വിശുദ്ധ ഒലിവര്‍ പ്ലങ്കറ്റ് പ്രത്യക്ഷപ്പെട്ടുവെന്ന് പ്രചരണം ലൗത്തിലെ പള്ളിയിലേക്ക് വിശ്വാസി പ്രവാഹം

ഡബ്ലിന്‍: ലൗത്തിലെ ഡ്രോഗഡ  സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ വിശുദ്ധന്‍ ഒലിവര്‍ പ്ലങ്കറ്റ് പ്രത്യക്ഷപ്പെട്ടുവെന്ന വാര്‍ത്തയെ തുടര്‍ന്ന് പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. വിശുദ്ധന്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന ചില്ല് പേടകത്തിന് പുറത്താണ് നിഴല്‍ രൂപത്തില്‍ ആത്മാവ് പ്രത്യക്ഷപ്പെട്ടത്. സെന്റ് ഒളിവറിന്റെ ആത്മാവ് എന്ന് അവകാശപ്പെടുന്ന ഒരു നിഴല്‍ രൂപത്തിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. 

സംഭവം സത്യമോ മിഥ്യയോ? എന്ത് തന്നെ ആയാലും പള്ളിയിലേക്ക് ദിവസേന ആയിരങ്ങളാണ് പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. സെന്റ് ഒലിവറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചില്ല് പേടകത്തിന് മുന്നില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവം കേട്ടറിഞ്ഞ് നിരവധി വിശ്വാസികള്‍ പള്ളിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 

തന്റെ ക്രിസ്തീയ വിശ്വാസം മുറുകെ പിടിച്ചത്തിന്റെ പേരില്‍ 1681 ല്‍ ലണ്ടനില്‍ വച്ചാണ് ഐറിഷ് കാരനായ ഒലിവര്‍ പ്ലങ്കറ്റിനെ വധിച്ചത്.കൌണ്ടി മീത്തിലെ ലോക്ക്രൂവില്‍ ജനിച്ച ഇദ്ദേഹം ഐറിഷ് കത്തോലിക്കാ സഭയുടെ അധിപനായിരുന്നു പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം സഭ ഒലിവര്‍ പ്ലങ്കറ്റിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. വിക്കി ബ്രംഷൊ എന്നയാളാണ് വിശുദ്ധന്റെ ആത്മാവിനെ കണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നത്. ഉടന്‍ തന്നെ ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വിശുദ്ധന്റെ സാന്നിധ്യം അനുഭവപ്പെടുന്നതായി പള്ളിയില്‍ എത്തുന്ന മറ്റ് വിശ്വാസികളും പറയുന്നു.

Scroll To Top